നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും . അല്ല പിന്നെ

"ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമർശിക്കുന്നവരുണ്ടാകും, അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ... അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല... #ചെഗുവേരയുടെ_അർജൻ്റീന

0

കുഞ്ചിത്തണ്ണി :ഫുട്ബോൾ ആരാധകൻ മാത്രമല്ല അർജന്‍റീനയുടെ കടുത്ത ആരാധകണ് കുടിയൻ മുൻമന്ത്രിയും സിപിഎം നേതാവുമായ എം എം മണി. അർജന്‍റീന കളിക്കാൻ ഇറങ്ങുമ്പോഴൊക്കെ ആവേശത്തോടെയാണ് മണിയാശാൻ ഫേസ്ബുക്കിൽ നിറയുന്നത്.
കോപ്പ ആവേശത്തിന് തുടക്കമിട്ടു മണിയാശാൻ ഫേസ് ബുക്കിൽ
ആദ്യം കുറിച്ചതുൻ എങ്ങനെയാണ് “ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമർശിക്കുന്നവരുണ്ടാകും, അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ…
അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല…

#ചെഗുവേരയുടെ_അർജൻ്റീന
#മറഡോണയുടെ_അർജൻ്റീന
#അർജന്റീനയുടെ_ഫാൻ.

ഇത്തവണ അർജന്‍റീന കപ്പടിക്കുമെന്ന ഉറച്ച ആത്മവിശ്വാസവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഏതായാലും ആരാധകർ കാത്തിരുന്ന കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിൽ ചിരവൈരികളായ ബ്രസീലിനെ തറപറ്റിച്ചതിന് പിന്നാലെ മണിയാശാന്‍റെ പ്രതികരണം ഫേസ്ബുക്കിൽ എത്തി. ‘നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും, അല്ല പിന്നെ’- എന്നാണ് ഫേസ്ബുക്കിൽ മണിയാശാൻ എഴുതിയത്.

സ്വന്തം ടിം അർജന്‍റീന ജയിച്ചതിൽ സന്തോഷമുണ്ടെന്ന് എം എം മണി മത്സരശേഷം എം എം മാണി പറഞ്ഞു . സാഹചര്യമെല്ലാം ഒത്തു. ഒരു ഗോൾ അർജന്‍റീന അടിച്ചു. ബ്രസീലിന് തിരിച്ചടിക്കാനും സാധിച്ചില്ല. ഇരു ടീമുകളും നന്നായി കളിച്ചതായും എം എം മണി പറഞ്ഞു. തിരിച്ചടിക്കാൻ ബ്രസീൽ നല്ല ശ്രമം നടത്തിയെങ്കിലും അതെല്ലാം തടയാൻ അർജന്‍റീനയ്ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ജയത്തിൽ അർജന്‍റീനയുടെ ഗോൾകീപ്പർ നല്ല പങ്കു വഹിച്ചു. മെസിയുടെ പ്രകടനത്തെ എങ്ങനെ കാണുന്നുവെന്ന് ചോദിച്ചപ്പോൾ, ആര് ഗോളടിച്ചുവെന്നതല്ല, ടീം ജയിച്ചോയെന്നതാണ് പ്രശ്നം എന്നായിരുന്നു മണിയാശാന്‍റെ മറുപടി. പ്രസ്സിലും നന്നയി പൊരുതി കളിച്ചെന്നും എം എം മാണി പറഞ്ഞു .

എം എം മാണിയുടെ ഫേസ് ബുക്ക് പോസ്റ്റ്

നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും .😂😂

അല്ല പിന്നെ😀

ഒരു വ്യക്തി, ഇൻഡോർ എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം