ഉറക്കത്തിൽ കടന്നു പിടിച്ചയാളെ യുവതി തലക്കടിച്ചു കൊന്നു

കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ ശശിധരൻപിള്ള ഉറക്കത്തിലായിരുന്ന രജനിയെ കടന്നു പിടിച്ചു. ഞെട്ടിയുണർന്ന യുവതി കയ്യിൽ കിട്ടിയ കമ്പിവടി ഉപയോഗിച്ച് ശശിധരൻ പിള്ളയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു.

0

പത്തനംതിട്ട | മദ്യപിച്ചെത്തി കടന്നു പിടിക്കാൻ ശ്രമിച്ചയാളെ അടിച്ചു കൊലപ്പെടുത്തി യുവതി. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട്ടിൽ ശശിധരൻപിള്ളയാണ് (50) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമുരുപ്പേൽ രജനിയെ (43) പോലീസ് അറസ്റ്റ് ചെയ്തു.

ഒറ്റക്ക് കഴിയുകയായിരുന്ന ശശിധരൻ പിള്ള ആറ് മാസം മുൻപാണ് രജനിയെ പരിചയപ്പെടുന്നത്. ഭർത്താവ് ഉപേക്ഷിച്ച രജനി മകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ ശശിധരൻപിള്ള ഉറക്കത്തിലായിരുന്ന രജനിയെ കടന്നു പിടിച്ചു. ഞെട്ടിയുണർന്ന യുവതി കയ്യിൽ കിട്ടിയ കമ്പിവടി ഉപയോഗിച്ച് ശശിധരൻ പിള്ളയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു.

നാട്ടുകാരാണ് ശശിധരൻ പിള്ളയ്‌ക്ക് തലയ്‌ക്ക് അടിയേറ്റ വിവരം പോലീസിൽ അറിയിച്ചത്. ഇയാളെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോലീസ് രജനിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You might also like