മുല്ലപ്പെരിയറിൽ ജലനിരപ്പ് വർദ്ധിച്ചു. 138.05 അടിയായി നാളെ അണക്കെട്ട്തുറന്നേക്കും

ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ഡാം നാളെ തുറക്കും. നാളെ രാവിലെ ഏഴുമണിക്ക് തുറക്കുമെന്നാണ് തമിഴ്‌നാട് സർക്കാർ കേരളത്തെ അറിയിച്ചിരിക്കുന്നത്.

0

തിരുവനന്തപുരം: മുല്ലപ്പെരിയറിൽ ജലനിരപ്പ് വർദ്ധിച്ചു. 138.05 അടിയായി. അണക്കെട്ടിൽ നീരൊഴുക്ക് വർദ്ധിച്ചതാണ് ജലനിരപ്പ് വർദ്ധിക്കാൻ കാരണമായത്.സെക്കൻഡിൽ 5,800 ഘനയടിവെള്ളമാണ് ഡാമിലേയ്‌ക്ക് ഒഴുകിയെത്തുന്നത്.ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ഡാം നാളെ തുറക്കും. നാളെ രാവിലെ ഏഴുമണിക്ക് തുറക്കുമെന്നാണ് തമിഴ്‌നാട് സർക്കാർ കേരളത്തെ അറിയിച്ചിരിക്കുന്നത്.

Mullaperiyar dam

28.10.2021
07.00 AM

Level 138.05 ft

Inflow
Current 2300 c/s
Discharge 2300 c/s

ഡാം തുറക്കുന്നതിന് കേരളം സജ്ജമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.ഡാം തുറക്കുന്നതിന്റെ മുന്നോടിയായി മന്ത്രി ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും.അതേസമയം മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കേസിൽ വാദം കേൾക്കും. അണക്കെട്ടിന്റെ ജലനിരപ്പ് പരിധിയിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ലെന്ന് മേൽനോട്ട സമിതി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതിൽ കേരളം ഇന്ന് മറുപടി സമർപ്പിക്കും

1 Hourly Record of Reservoir Data.
28/10/2021 06.00AM

IDUKKI RESERVOIR FRL: 2403.00ft
MWL : 2408.50ft
Water Level : 2398.20ft ↔️
Live Storage:1377.440 MCM(94.37%)

Gross Inflow /1 hrs :0.410MCM
Net Infow/hr: 0.000MCM

Spill /1 hrs:0.00MCM

PH Discharge/ 1hrs :0.410MCM
Generation / 1 hrs : 0.622MU
Rainfall : Nil
status : gate no. 3 closed at 3.13 PM
Alert status : Orange

മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന് തമിഴ്നാടിന്റെ കത്ത്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വൈഗ ഡാമിലേക്ക് പരമാവധി ജലം എത്തക്കും. ഡാമിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് കൃത്യമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കേരളത്തിലെ ഉദ്യോഗസ്ഥർക്കും യഥാസമയം വിവരങ്ങൾ നൽകും. സുപ്രീം കോടതി നിർദ്ദേശിച്ച അളവിലുള്ള ജലം മാത്രമാണ് ഡാമിൽ നിലനിർത്തിയിട്ടുള്ളതെന്നും എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ പറയുന്നു.

You might also like

-