കോവിഡ് ബാധിക്കുമെന്ന ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു

0

കൊല്ലത്ത് കോവിഡ് ബാധിക്കുമെന്ന ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.കോവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

കൊല്ലം പുനലൂരിനടുത്ത് തൊളിക്കോട്ട് ഇന്നലെ പുലർച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊളിക്കോട് സ്വദേശി സജികുമാർ രാജി ദമ്പതികളുടെ മകൻ വിശ്വ കുമാറാണ് (20) ആത്മഹത്യ ചെയ്തത്. സഹോദരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വ കുമാർ.

You might also like

-