കല്ലാർ,മലങ്കര, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

കനത്ത മഴയെ തുടർന്ന് കല്ലാർ,മലങ്കര, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

0

ഇടുക്കി: കനത്ത മഴയെ തുടർന്ന് കല്ലാർ,മലങ്കര, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മലങ്കര ഡാമിന്റെ ആറ് ഷട്ടറുകള്‍ ഉയര്‍ത്തി. 1.30 മീറ്ററാണ് ഉയര്‍ത്തിയത്. പത്ത് മിനിറ്റില്‍ 10 സെ.മീ. കണക്കില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഷട്ടറുകള്‍ തുറന്നതിനാല്‍ സെക്കന്റില്‍ 265.865 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഈ സാഹചര്യത്തില്‍ തൊടുപുഴ, മുവാറ്റുപുഴയാറുകളുടെ കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കലക്ടര്‍ നിര്‍ദേശിച്ചു.

കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെൻറീമീറ്റർ വീതം ഉയർത്തി. 10 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുകി വിടും. കല്ലാർ, ചിന്നാർ പുഴകളുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 400സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപ വാസികള്‍ ജാഗ്രത പാലിക്കണം. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 370 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്.

You might also like