51-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ ജയസൂര്യ, നടി അന്ന ബെൻ

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ആണ് മികച്ച ചിത്രം

0

51-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ആണ് മികച്ച ചിത്രം. അന്ന ബെൻ മികച്ച നടിയായും ജയസൂര്യ മികച്ച നടനായും തെരഞ്ഞെടുക്കെപ്പട്ടു. ജനപ്രിയ സിനിമ അയ്യപ്പനും കോശിയും. മികച്ച സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ.

സുഹാസിനി അധ്യക്ഷയായ അന്തിമ സമിതിക്ക് മുന്നില്‍ 30 സിനിമകളാണ് എത്തിയത്. മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരമാണ് നടന്നത്.

മികച്ച സംവിധായകന്‍ – സിദ്ധാര്‍ത്ഥ ശിവ – എന്നിവര്‍

മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും

മികച്ച എഡിറ്റിംഗ് – മഹേഷ് നാരായണന്‍

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് – ഷോബി തിലകന്‍

മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

നവാഗത സംവിധായകന്‍ – മുഹമ്മദ് മുസ്തഫ – കപ്പേള

മികച്ച രണ്ടാമത്ത ചിത്രം – തിങ്കളാഴ്ച നിശ്ചയം

മികച്ച ഗായിക – നിത്യ മാമന്‍

മികച്ച ഗായകന്‍ – ഷഹ്ബാസ് അമന്‍

മികച്ച ഗാനരചന – അന്‍വര്‍ അലി

മികച്ച കഥാകൃത്ത് – സെന്ന ഹെഗ്‌ഡെ

മികച്ച സംഗീതം – എം ജയചന്ദ്രന്‍ – സൂഫിയും സുജാതയും

മികച്ച സ്വഭാവ നടന്‍ – സുധീഷ്

മികച്ച സ്വഭാവ നടി – ശ്രീരേഖ – വെയില്

You might also like

-