യുക്രൈനിലെ മരിയോപോളിൽ റഷ്യൻ ബോംബ് ആക്രമണത്തില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു . റഷ്യയുടെ മൂന്നു യുദ്ധവിമാനങ്ങൾ യുക്രെയ്ൻ സേന വെടിവച്ചിട്ടു

തന്ത്രപ്രധാന നീക്കങ്ങളിലൂടെ റഷ്യയ്ക്കെതിരെ പ്രതിരോധംതീർക്കുകയാണ് യുക്രെയ്ൻ സേന. റഷ്യയുടെ മൂന്നു യുദ്ധവിമാനങ്ങൾ യുക്രെയ്ൻ സേന വെടിവച്ചിട്ടു എന്നാണ് പുതിയ റിപ്പോർട്ട്. ഇതോടെ യുക്രെയ്നിന്റെ വ്യോമപരിധിയിൽ റഷ്യയുടെ ഹെലികോപ്റ്ററുകളും വിമാനങ്ങളും കുറച്ചതായും റിപ്പോർട്ടുകളുണ്ട്

0

മരിയോപോള്‍ | യുക്രൈനിലെ മരിയോപോള്‍ നഗരത്തില്‍ റഷ്യ നടത്തിയ ബോംബ് ആക്രമണത്തില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. ഇവിടെ നാനൂറ് പേര്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്നതായി യുക്രൈന്‍ വ്യക്തമാക്കി.ശനിയാഴ്ച നടന്ന ആക്രമണത്തില്‍ എത്രപേര്‍ക്ക് ജീവഹാനിയുണ്ടായെന്ന് വ്യക്തമല്ല. സ്‌കൂള്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ അകപ്പെട്ടിട്ടുണ്ടെന്നും യുക്രൈന്‍ വ്യക്തമാക്കി.

യുക്രൈന്റെ ഭൂഗര്‍ഭ ആയുധശേഖരം തകര്‍ക്കാന്‍ റഷ്യ കഴിഞ്ഞദിവസം ഏറ്റവുംപുതിയ കിന്‍സൊ ഹൈപ്പര്‍സോണിക് മിസൈല്‍ പ്രയോഗിച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറന്‍ യുക്രൈനില്‍ റൊമാനിയന്‍ അതിര്‍ത്തിയോടുചേര്‍ന്നുള്ള ഇവാനോ ഫ്രാങ്കിവ്‌സ്‌കിലെ ഭൂഗര്‍ഭ അറയാണ് റഷ്യ വെള്ളിയാഴ്ച തകര്‍ത്തത്. സ്‌ഫോടകവസ്തുക്കളും മിസൈലുകളും ഇവിടെ സൂക്ഷിച്ചിരുന്നെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

അതേസമയം തന്ത്രപ്രധാന നീക്കങ്ങളിലൂടെ റഷ്യയ്ക്കെതിരെ പ്രതിരോധംതീർക്കുകയാണ് യുക്രെയ്ൻ സേന. റഷ്യയുടെ മൂന്നു യുദ്ധവിമാനങ്ങൾ യുക്രെയ്ൻ സേന വെടിവച്ചിട്ടു എന്നാണ് പുതിയ റിപ്പോർട്ട്. ഇതോടെ യുക്രെയ്നിന്റെ വ്യോമപരിധിയിൽ റഷ്യയുടെ ഹെലികോപ്റ്ററുകളും വിമാനങ്ങളും കുറച്ചതായും റിപ്പോർട്ടുകളുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം ആഴ്‌ചയിലേക്ക് കടന്നപ്പോൾ ആക്രണം ശക്തമാകുകയാണ്. ഇതിനിടെ യുക്രെയ്ൻ റഷ്യയ്‌ക്ക് കടുത്ത മുന്നറിയിപ്പ് തന്നെ നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ യുദ്ധത്തിന്റെ അനന്തരഫലങ്ങൾ തലമുറകളോളം രാജ്യം അനുഭവിക്കുമെന്നാണ് യുക്രെയ്ൻ മേധാവി പറഞ്ഞത്. അർഥവത്തായ ഉഭയകക്ഷി ചർച്ചകൾക്ക് പ്രതിജ്ഞാബദ്ധരാകാനും യുക്രെയ്നിലെ അധിനിവേശം അവസാനിപ്പിക്കാനും സെലെൻസ്കി പുട്ടിനോട് ആവശ്യപ്പെട്ടു.

ഇതിനിടെ റഷ്യയുടെ ഹൈപ്പർസോണിക് മിസൈലുകൾ പടിഞ്ഞാറൻ യുക്രെയ്നിലെ ഇവാനോ-ഫ്രാങ്കിവ്സ്ക് മേഖലയിൽ പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. മിസൈലുകളും മറ്റു വെടിക്കോപ്പുകളും സൂക്ഷിച്ചിരുന്ന യുക്രെയ്ന്റെ വലിയ ഭൂഗർഭ താവളം ഹൈപ്പര്‍സോണിക് മിസൈൽ ഉപയോഗിച്ച് തകർത്തു

You might also like

-