ദിലീപ് കൈമാറിയ ഫോണുകൾ വിട്ടുകിട്ടാനായി പ്രോസിക്യൂഷൻ അപേക്ഷ നൽകി.

021 ഓഗസ്റ്റ് വരെ ദിലീപ് ഉപയോഗിച്ച ഫോൺ ലഭിച്ചിട്ടില്ല. 2000 കോളുകൾ ഈ ഫോണിൽ നിന്ന് പോയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

0

ദിലീപ് കൈമാറിയ ഫോണുകൾ വിട്ടുകിട്ടാനായി പ്രോസിക്യൂഷൻ അപേക്ഷ നൽകി. ദിലീപ് കൈമാറിയ ഫോണുകളുടെ കാര്യത്തിൽ അവ്യക്തതയെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. 2021 ഓഗസ്റ്റ് വരെ ദിലീപ് ഉപയോഗിച്ച ഫോൺ ലഭിച്ചിട്ടില്ല. 2000 കോളുകൾ ഈ ഫോണിൽ നിന്ന് പോയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി. തുടരന്വേഷണം ഒരുമാസത്തിനകം തീർക്കണമെന്ന് വിചാരണാ കോടതി അറിയിച്ചു. മാർച്ച് ഒന്നിന് മുൻപ് അന്വേഷണം പൂർത്തിയാക്കനാവില്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. തുടർന്ന് വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

കൂടാതെ ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ സംഘം സലീഷിന്റെ സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും. സലീഷ് സംവിധാനം ചെയ്‌ത ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകരെ അന്വേഷണ സംഘം കാണും. സലീഷിന്റെ അപകട മരണത്തിൽ ദുരൂഹത ഉണ്ടെന്ന് സഹോദരൻ പരാതി നൽകിയിരുന്നു. ദിലിപീന്‍റെ മൊബൈല്‍ ഫോണുകള്‍ സർവീസ് നടത്തിയിരുന്ന സലീഷ് കാറപകടത്തിൽ മരിച്ചതിനെകുറിച്ച പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കഴിഞ്ഞ ദിവസമാണ് അങ്കമാലി പൊലീസിന് പരാതി നല്‍കിയത്.

 

2020 ഓഗസ്റ്റ് 30 നാണ് കോടകര സ്വദേശി സലീഷ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ അപടകത്തില്‍ മരിച്ചത്. മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളുടെ നീക്കം

-

You might also like

-