കേന്ദ്ര ബജറ്റ് 2022 , സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടിയുടെ സാമ്പത്തിക സഹായം, 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ…

60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവുമാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ‘ ഒരു ക്ലാസിന് ഒരു ചാനല്‍’ പദ്ധതി വിപുലീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പിഎം ഇ-വിദ്യയുടെ കീഴിലുള്ള ഈ പദ്ധതി 12ല്‍ നിന്ന് 200 ടിവി ചാനലുകളായാണ് വിപുലീകരിക്കുന്നത്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പ്രാദേശിക ഭാഷകളില്‍ അനുബന്ധ വിദ്യാഭ്യാസം നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളേയും ഇത് പ്രാപ്തമാക്കും.

0

ഡൽഹി | കൊവിഡ് പ്രതിസന്ധിയെ രാജ്യം മറികടന്നതായി ധനമന്ത്രി പറഞ്ഞു. 2019 ലെ സമ്പദ്‌രംഗത്തിന്റെ അവസ്ഥയിൽ നിന്നും സാമ്പത്തിക പുരോഗതിയും വളർച്ചയും രാജ്യം കൈവരിക്കേണ്ടതുണ്ട്. അടുത്ത 25 വർഷത്തേക്കുള്ള വികസന കാഴ്ചപ്പാടാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖയാണ് ഈ ബജറ്റ്. 9.2 ശതമാനം ജി.ഡി.പി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകും. 16 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവുമാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു
ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ‘ ഒരു ക്ലാസിന് ഒരു ചാനല്‍’ പദ്ധതി വിപുലീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പിഎം ഇ-വിദ്യയുടെ കീഴിലുള്ള ഈ പദ്ധതി 12ല്‍ നിന്ന് 200 ടിവി ചാനലുകളായാണ് വിപുലീകരിക്കുന്നത്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പ്രാദേശിക ഭാഷകളില്‍ അനുബന്ധ വിദ്യാഭ്യാസം നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളേയും ഇത് പ്രാപ്തമാക്കും.

സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് അവതരിപ്പിക്കുന്നത്. ബജറ്റിന്റെ ലക്ഷ്യം സ്വയംപര്യാപ്തത ഉറപ്പുവരുത്തലാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും. കൊറോണ ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ രംഗത്തെ ബാധിച്ചിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം കൂടുതലായി വ്യാപിപ്പിക്കും. ഓഡിയോ, വിഷ്വല്‍ പഠനരീതികള്‍ക്ക് പ്രാമുഖ്യം നല്‍കും.

അംഗന്‍വാടികളില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കും. സക്ഷന്‍ അംഗന്‍വാടി പദ്ധതിയില്‍ രണ്ട് ലക്ഷം അങ്കവാടികളെ ഉള്‍പ്പെടുത്തും. അംഗന്‍വാടികള്‍ ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരീകരിക്കും. പ്രകൃതി സൗഹാര്‍ദ്ദപരമായ സീറോ ബജറ്റ് ഓര്‍ഗാനിക് ഫാമിങ്, ആധുനിക കാല കൃഷി എന്നിവ കൂടുതല്‍ വിപുലീകരിക്കുന്നതിനായി കാര്‍ഷിക സര്‍വകലാശാലകളിലെ സിലബസ് നവീകരിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

കാര്‍ഷിക മേഖലയില്‍ 2021-22 വര്‍ഷം ഇന്ത്യ മികച്ച പുരോഗതി നേടിയെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. 2022-23 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ് അവതരണത്തിന് തുടക്കിട്ട ധനമന്ത്രി പ്രകൃതിദത്ത കൃഷിയെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കി.

മിനിമം താങ്ങുവില കര്‍ഷകര്‍ക്ക് ഉറപ്പാക്കും.ഇതിനായി 2.37ലക്ഷം കോടി രൂപ മാറ്റിവയ്ക്കും. ഇത് നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കെത്തും. പ്രാദേശിക ഉത്പന്നങ്ങളുടെ വിതരണ ശൃംഗല സുഗമമാക്കാന്‍ വണ്‍ സ്റ്റേഷന്‍ വണ്‍ പ്രൊഡക്ട് എന്ന ആശയവും നടപ്പിലാക്കും. കാര്‍ഷിക ഗതാഗത മാര്‍ഗങ്ങള്‍ എളുപ്പമാക്കാന്‍ റെയില്‍വേയിലും മാറ്റങ്ങള്‍ കൊണ്ടുവരും.

റാബി സീസണിലെ ഗോതമ്പിന്റെ ശേഖരവും ഖാരിഫ് സീസണിലെ ശേഖരവും 1208 മെട്രിക് ടണ്‍ ആയി ഉയര്‍ത്താന്‍ സാധിച്ചു. നബാര്‍ഡുമായി സഹകരിച്ച് ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

You might also like

-