മന്‍ കി ബാത്തില്‍ തൊടുപുഴ സ്വദേശിയായ വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

പ്ലസ് ടു കൊമേഴ്സിന് ഉന്നത വിജയം നേടിയതിനായിരുന്നു വിനായക് എം മാലിലിന് മോദിയുടെ അപ്രതീക്ഷിത അഭിനന്ദനം

0

മന്‍ കി ബാത്തില്‍ തൊടുപുഴ സ്വദേശിയായ വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്ലസ് ടു കൊമേഴ്സിന് ഉന്നത വിജയം നേടിയതിനായിരുന്നു വിനായക് എം മാലിലിന് മോദിയുടെ അപ്രതീക്ഷിത അഭിനന്ദനം.രാജ്യത്താകമാനമുള്ള 548 നവോദയ സ്കൂളുകളില്‍ പട്ടിക ജാതി വിഭാഗത്തില്‍ പ്ലസ്ടു കൊമേഴ്സ് പരീക്ഷയില്‍ വിനായക് എം മാലില്‍ 98.6% മാര്‍ക്കോടെ ഒന്നാം സ്ഥാനമാണ് നേടിയത്. എറണാകുളം നേര്യമംഗലത്തെ ജവഹര്‍ നവോദയ സ്കൂളിലായിരുന്നു വിനായകിന്‍റെ പഠനം. പ്രധാനമന്ത്രിയുടെ പക്കല്‍ നിന്ന് അഭിനന്ദനം ലഭിക്കുമെന്ന് പ്രതീക്ഷിരുന്നില്ലെന്ന് വിനായക് പറയുന്നു.