ട്വിറ്ററിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ

കുട്ടികളുടെ നഗ്നത ട്വിറ്റർ വഴി പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നാണ് ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്

0

ട്വിറ്ററിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ.കുട്ടികളുടെ നഗ്നത ട്വിറ്റർ വഴി പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നാണ് ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ നടപടിയെടുക്കണം. വിഡിയോ കോൺഫറൻസ് മുഖേന ഹാജരായി ഇക്കാര്യം അറിയിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. സൈബർ സെൽ ഡിസിപിക്ക് കമ്മിഷൻ സമൻസ് അയച്ചു.

കേസെടുക്കണമെന്ന് മുൻപ് പല തവണ ആവശ്യപ്പെട്ടിട്ടും ഡൽഹി പൊലീസ് നടപടിയെടുത്തിരുന്നില്ല. ട്വിറ്റർ തെറ്റായതും കുട്ടികളെ വഴിതെറ്റിക്കുന്നതുമായ വിവരങ്ങൾ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസെടുക്കാൻ ഉത്തരവിട്ടത്. ഐ.ടി.ദേഭഗതി നിയമം പാലിക്കുന്നതുവരെ കുട്ടികൾക്ക് ട്വിറ്റർ അക്കൗണ്ട് ലഭ്യമാകരുതെന്ന് കമ്മിഷൻ കേന്ദ്രത്തോടും ആവശ്യപ്പെട്ടിരുന്നു.

 

You might also like

-