അമ്മ 46 ദിവസം മാത്രം പ്രായമായകുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നു.

കുഞ്ഞിനെ കുളിപ്പിക്കാന്‍ കൊണ്ടുപോയതിനിടെയാണ് ദീപ്തി കൊലപാതകം നടത്തിയത്. ശബ്ദം കേട്ട് ദീപ്തിയുടെ പിതാവ് ഓടിയെത്തി കുഞ്ഞിനെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു

0

ആലപ്പുഴ | ഹരിപ്പാട് മണ്ണാര്‍ശാലയില്‍ അമ്മ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നു. 46 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ദീപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കുഞ്ഞിനെ കുളിപ്പിക്കാന്‍ കൊണ്ടുപോയതിനിടെയാണ് ദീപ്തി കൊലപാതകം നടത്തിയത്. ശബ്ദം കേട്ട് ദീപ്തിയുടെ പിതാവ് ഓടിയെത്തി കുഞ്ഞിനെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

You might also like

-