അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ധ്രുവ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലഡാക്കില്‍,എമെർജെൻസി ലാൻഡിംഗ്

ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു

0

ശ്രീനഗര്‍ : സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലഡാക്കില്‍ സൈനിക ഹെലികോപ്റ്റര്‍ അടിയന്തിരമായി താഴെ ഇറക്കി. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ആയ ധ്രുവ് ആണ് അടിയന്തിരമായി തൊഴെ ഇറക്കിയത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു
ലഡാക്കിലെ തെക്കന്‍മേഖലയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സഞ്ചരിക്കുന്നതിനിടെ ഹെലികോപ്റ്ററിന്റെ ചോപ്പറിന് തകരാര്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മുന്‍കരുതല്‍ എന്നോണമാണ് ഹെലികോപ്റ്റര്‍ താഴെ ഇറക്കിയത്.

ലഡാക്കില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വിമാനം അടിയന്തിരമായി താഴെ ഇറക്കിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതേസമയം ലഡാക്കില്‍ ആകാശ നിരീക്ഷണം സൈന്യം ശക്തമാക്കിയിട്ടുണ്ട്.