സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത ജില്ലകളിൽ യെലോ അലേർട്ട്

പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, വ്യാഴാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

0

തിരുവനതപുരം :സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കനത്ത മഴ തുടരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ശക്തമയായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഞായറാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, വ്യാഴാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ണൂര്‍ തലശ്ശേരിയില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. നിരവധി വീടുകളിലും വെള്ളം കയറി. മലപ്പുറം ജില്ലയിലെ തീരപ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമാണ്. വള്ളിക്കുന്ന് പരപ്പാൽ ബീച്ചിൽ വൈദ്യുതി പോസ്റ്റുകൾ കടലാക്രമണത്തിൽ തകർന്നു, മേഖലയിൽ വൈദ്യുതി ബന്ധം തടസപ്പെട്ടു. ശക്തമായ മഴയിൽ കൂടരഞ്ഞി കൂമ്പാറ കക്കാടംപൊയിൽ റോഡിൽ കോട്ടയം വളവിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.