കിഴക്കൻ ലഡാക്കിൽ 30,000 സൈനികരെ കൂടി അധികമായി എത്തിച്ചു.തിരിച്ചടിക്കാൻ സൈന്യത്തിന് അനുമതി

1996ലെ ഇന്ത്യ ചൈന കരാറിൽനിന്നും ഇന്ത്യ പിൻവാങ്ങാൻ തിരുമാണിതിന്റെ ഭാഗമായാണ് ആയുധങ്ങൾ പ്രയോഗിക്കാൻ ഇന്ത്യ സൈന്യത്തിന് അനുമതി നൽകിയത്

0

ഡൽഹി :അതിർത്തിയിൽ സംഘർഷ സാഹചര്യമ നിലനിൽക്കുന്നതിനാൽ ചൈനീസ് നിയന്ത്രണ രേഖയിൽ ആയുധങ്ങൾ ഉപയോഗിക്കാൻ ഇന്ത്യന്‍ സൈനികർക്ക് അനുമതി. സാഹചര്യത്തിന് അനുസരണമായി പ്രതികരിക്കാൻ രാഷ്ട്രീയ നേതൃത്തത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കേണ്ടതില്ല . ഇന്ത്യയും ചൈനയും ഉണ്ടാക്കിയ ധാരണ പ്രകാരം നിയന്ത്രണ രേഖയുടെ രണ്ട് കിലോമീറ്റർ പരിധിയിൽ ഇതുവരെ തോക്ക് ഉപയോഗിച്ചിരുന്നില്ല.കിഴക്കൻ ലഡാക്കിൽ 30,000 സൈനികരെ കൂടി അധികമായി എത്തിച്ചു. പാം ഗോങ്, ഗൽവാൻ, ഹോട്സ്പ്രിങ്സ് എന്നിവിടങ്ങടങ്ങളിൽ സംഘർഷ സാഹചര്യം അതിരൂക്ഷമാണ്. നേരത്തെ, അതിർത്തിയിൽ വെടിവയ്പ്പ് പാടില്ലെന്ന 1996ലെ ഇന്ത്യ ചൈന കരാറിൽനിന്നും ഇന്ത്യ പിൻവാങ്ങാൻ തിരുമാണിതിന്റെ ഭാഗമായാണ് ആയുധങ്ങൾ പ്രയോഗിക്കാൻ ഇന്ത്യ സൈന്യത്തിന് അനുമതി നൽകിയത് .

സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. 500 കോടി രൂപ വരെയുളള അടിയന്തര ഇടപാടുകള്‍ക്ക് ഭരണാനുമതി അവശയമില്ല സേനാധിപൻ മാർക്ക് തീരുമാനമെടുക്കാം അടിയന്തര ആവശ്യങ്ങൾ മുൻ നിർത്തി ആയുധങ്ങൾ വാങ്ങാൻ സൈന്യത്തിന് അനുമതി നൽകിയിട്ടുള്ളത് ചൈനയുടെ പ്രകോപനങ്ങൾക്ക് തിരിച്ചടി നൽകാൻ സജ്ജരായിരിക്കാൻ സേനാമേധാവിമാർക്ക് പ്രതിരോധമന്ത്രി നിർദേശം നൽകി

അതേസമയം അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ചൈനയ്ക്ക് 40 സൈനികർ കൊല്ലപ്പെട്ടതായി . മന്ത്രി വി കെ പറഞ്ഞു
“നമ്മുടെ (ഇന്ത്യൻ) ഭാഗത്ത് 20 പേർ രക്തസാക്ഷികളായിരുന്നുവെങ്കിൽ, അവരുടെ (ചൈന) ഭാഗത്ത് ഇരട്ടി അപകടമെങ്കിലും സംഭവിച്ചിട്ടുണ്ട് ,”

അതേസമയം ജൂൺ 9ന് ശേഷം ഒരാഴ്ച കൊണ്ട് എല്‍.എ.സിക്ക് സമീപം 200ൽ അധികം വാഹനങ്ങളും ടെന്‍റുകളും ചൈന എത്തിച്ചതായി റിപ്പോർട്ട്. ജൂണ്‍ 9നും 16നും എടുത്ത എല്‍.എ.സിയുടെ സാറ്റ്ലൈറ്റ് ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.അതേസമയം ലഡാക്കിൽ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് വ്യോമസേന എയർ പട്രോളിങ് ശക്തമാക്കി.
ഗൽവാൻ സംബന്ധിച്ച ചൈനയുടെ അവകാശവാദങ്ങളെ തളളി എം.ഇ.എ പ്രസ്താവന ഇറക്കി. ജൂൺ 9 ലെ സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ ഗാൽവാനിലെ എല്‍.എ.സി വിജനമാണ് . എന്നാൽ 16 ന് എല്‍.എ.സിയിൽ നിന്നും 1.3 km അകലെ 79 വാഹനങ്ങൾ ഉണ്ട്. ഭൂരിഭാഗവും ട്രക്കുകൾ. എല്‍.എ.സിക്ക് 2.8 കി.മീ അകലെ ട്രക്ക് , ഓഫ് റോഡ് വാഹനങ്ങൾ, നിരീക്ഷണ വാഹനങ്ങൾ എന്നിവ അടക്കം 127 വാഹനങ്ങൾ എത്തിച്ചിരുന്നു. 6 കിലോമീറ്റർ ചുറ്റളവിൽ ഉള്ള നിരവധി ടെന്‍റുകളിൽ 50 ടെന്‍റുകൾ നീക്കം ചെയ്തതായും ഏറ്റുമുട്ടൽ നടന്ന പെട്രോൾ പൊയിന്‍റ് 14 ൽ അവശിഷ്ടങ്ങൾ കിടക്കുന്നതായും ചിത്രങ്ങളിൽ ഉണ്ട്.