സാംബശിവ റാവു ബാറിന് നൽകിയ ലൈസൻസ് സർക്കാർ റദ്ദാക്കി.

FL 7 ലൈസൻസിനുള്ള നടപടിക്രമങ്ങളാണ് റദ്ദാക്കിയത്. ലൈസൻസിനായി അടച്ചിട്ടുള്ള 200000 രൂപ തിരികെ ലഭിക്കാൻ ഈ ട്രഷറിയിൽ അപേക്ഷ നൽകാം.

തിരുവനന്തപുരം| നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തവത്തിലെ ടെർമിനൽ മൂന്നിലെ എയർ ലോഞ്ച് ബാറിന് നൽകിയ ലൈസൻസ് സർക്കാർ റദ്ദാക്കി. സാംബശിവ റാവു അനുവദിച്ച ഉത്തരവ് സർക്കാർ റദ്ദാക്കി. സർക്കാർ അനുമതിയില്ലാതെ മുൻ കമ്മീഷണർ സ്വീകരിച്ച നടപടിയാണ് അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ. ജയശങ്കർ റദ്ദാക്കിയത്.

FL 7 ലൈസൻസിനുള്ള നടപടിക്രമങ്ങളാണ് റദ്ദാക്കിയത്. ലൈസൻസിനായി അടച്ചിട്ടുള്ള 200000 രൂപ തിരികെ ലഭിക്കാൻ ഈ ട്രഷറിയിൽ അപേക്ഷ നൽകാം.പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പുതിയ ബാറുകൾക്ക് അനുമതി നൽകുകയുള്ളൂ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒന്നും ബിയർപാലറിന് വിദേശ മദ്യവിൽപ്പനക്കുള്ള ലൈസൻസ് നൽകിയ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ എക്സൈസ് മന്ത്രി കർശന നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സംസ്ഥാനത്ത് പുതിയ രണ്ട് ബാറുകൾക്ക് കൂടി ലൈസൻസ് അനുവദിച്ചിട്ടുണ്ടെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലെ രണ്ട് പുതിയ ബാറിനാണ് ലൈസൻസ് നൽകിത്. ട്രാവൽ ഫുഡ് സർവ്വീസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ അപേക്ഷ പരിഗണിച്ച് എയർപോർട്ട് ലോഞ്ചുകളിൽ നൽകുന്ന എഫ്എൽ 7 ലൈസൻസ് അനുവദിച്ച് സാംബശിവ റാവു ആയിരുന്നു ഉത്തരവിറക്കിയത്. ഇതിനെ തുടർന്ന് സാംബശിവ റാവുവിനെ പുറത്താക്കുകയായിരുന്നു

You might also like

-