മതസ്പർദ്ദ ഉണ്ടാക്കുന്ന ഫേസ്ബുക് പോസ്റ്റ്     രഹന ഫാത്തിമയ്ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

0

കൊച്ചി :ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന വിധം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട കേസില്‍ അറസ്റ്റിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹന ഫാത്തിമയ്ക്ക് ജാമ്യം. കര്‍ശന നിബന്ധനകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.പമ്പ സ്റ്റേഷന്‍ പരിധിയില്‍ രണ്ട് മാസത്തേക്ക് കയറരുത്, മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ ഇടരുത് എന്നീ നിബന്ധനകളാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. കൊട്ടാരക്കര സബ് ജയിലാണ് രഹന ഫാത്തിമ. രഹന ഫാത്തിമ സമര്‍പ്പിച്ച ജാമ്യാപേക്ഷ പത്തനംതിട്ട ചീഫ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു.

ശബരിമലയില്‍ യുവതീപ്രവേശനത്തിനുള്ള വിലക്ക് ഭരണഘടനാ ലംഘനമായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയിലേക്ക് പോയ രഹനാ ഫാത്തിമയെ മതവികാരം വൃണപ്പെടുത്തിയെന്ന കുറ്റത്തിലാണ് അറസ്റ്റ് ചെയ്ത്.നവംബർ 28നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ്  മതസ്പർദ്ദ ഉണ്ടാക്കിയെന്ന കേസിൽ അറസ്റ്റ് ചെയ്തത് മതവികാരം വൃണപ്പെട്ടു എന്ന് കാണിച്ച് ബിജെപി നേതാവ് രാധാകൃഷ്ണമേനോന്‍ പത്തനംതിട്ട പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഹനക്കെതിരെ കേസെടുത്തത്. കേസെടുത്തതിനെ തുടര്‍ന്ന് രഹന കേരളാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കേസില്‍ ഗൂഢാലോചനയെ സംബന്ധിച്ചും മറ്റും അന്വേഷിക്കണമെന്ന് നിര്‍ദേശിച്ച് കോടതി ജാമ്യം നിഷേധിച്ചു.

ദിവസങ്ങള്‍ക്കകം രഹനയെ അവര്‍ ജോലി ചെയ്യുന്ന ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ രഹനക്ക് വേണ്ടി നല്‍കിയ ജാമ്യഹര്‍ജികള്‍ തുടര്‍ച്ചയായി രണ്ടു വട്ടം നിരസിക്കപ്പെട്ടിരുന്നു