യാക്കോബായ സഭ അടിയന്തിര സുന്നഹദോസിന് തുടക്കമായി

സിറിയൻ ഓർത്തഡോക്സ് ചർച്ച് ആഗോള സിനഡ് സെക്രട്ടറി ആച്ച് ബിഷപ്പ് ജോർജ് സലീബ മെത്രാപ്പൊലീത്തയും സഭാ മാനേജ്മെൻറ് കമ്മിറ്റിയംഗവും യൂത്ത് അസോസിയേഷൻ ദേശീയ സെക്രട്ടറിയുമായ ജോർജ് സ്ലീബയും പെങ്കടുക്കുന്നുണ്ട്

0

മസ്കറ്റ് :യാക്കോബായ  സഭ നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ മസ്കറ്റിൽ അടിയന്തിര സുന്നഹദോസിന് തുടക്കമായി. ഗാലയിലെ മർത്തശ്മുനി യാക്കോബായ സുറിയാനി ദേവാലയത്തിലാണ് അടിയന്തിര സുന്നഹദോസ് നടക്കുന്നത്. ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അധ്യക്ഷതയിൽ ഗാലയിലെ മർത്തശ്മുനി യാക്കോബായ സുറിയാനി ദേവാലയത്തിലാണ് സുന്നഹദോസ് നടക്കുന്നത്. ഇന്ന് വൈകുന്നേരം ആരംഭിച്ച സുന്നഹദോസിൽ കേരളത്തിൽ നിന്നുള്ള മുപ്പത് മെത്രാപ്പൊലീത്തമാർ പെങ്കടുക്കുന്നുണ്ട്.

സിറിയൻ ഓർത്തഡോക്സ് ചർച്ച് ആഗോള സിനഡ് സെക്രട്ടറി ആച്ച് ബിഷപ്പ് ജോർജ് സലീബ മെത്രാപ്പൊലീത്തയും സഭാ മാനേജ്മെൻറ് കമ്മിറ്റിയംഗവും യൂത്ത് അസോസിയേഷൻ ദേശീയ സെക്രട്ടറിയുമായ ജോർജ് സ്ലീബയും പെങ്കടുക്കുന്നുണ്ട്. പാത്രിയർക്കീസ് ബാവയടക്കം മൊത്തം 38 പേർ പെങ്കടുക്കുന്ന സുന്നഹദോസ് ഇന്ന് വൈകുന്നേരമാണ് ആരംഭിച്ചത്.നാളെ രാവിലെ നടക്കുന്ന വിശുദ്ധ കുർബാനക്ക് ശേഷം സുന്നഹദോസ് തുടരും. യോഗ തീരുമാനങ്ങൾ വൈകുന്നേരം അഞ്ചരക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ പാത്രിയർക്കീസ് ബാവ അറിയിക്കും. കമാൻഡർ തോമസ് അലക്സാണ്ടറിന്‍റെ ചുമതലയിലാണ് മസ്കത്തിലെ സുന്നഹദോസ് നടക്കുന്നത്. സഭയുടെ ഭാവി സംബന്ധിച്ച നിർണായക തീരുമാനങ്ങൾ സിനഡിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്