തിരുവനന്തപുരം മൃഗശാലയിലെ അനാക്കോണ്ട ചത്തു

ശ്രീലങ്കയിൽ നിന്നും 2014 ഏപ്രിൽ പത്തിന് കൊണ്ടുവന്ന ഏഴ് അനാക്കോണ്ടകളിൽ നാലെണ്ണം ചത്തു

0

തിരുവനന്തപുരം മൃഗശാലയിൽ ചികിത്സയിലായിരുന്ന നാല് അനാക്കോണ്ടകളിൽ ഒന്ന് ചത്തു. ഒമ്പതര വയസുളള അരുന്ധതിയാണ് ചത്തത്. തിരുവനന്തപുരം മൃഗശാലയിൽ ഇനി മൂന്ന് അനാക്കോണ്ടകളാണുളളത്. ശ്രീലങ്കയിൽ നിന്നും 2014 ഏപ്രിൽ പത്തിന് കൊണ്ടുവന്ന ഏഴ് അനാക്കോണ്ടകളിൽ നാലെണ്ണം ചത്തു. ചികിത്സയിലുളള മൂന്ന് അനാക്കോണ്ടകളിൽ രണ്ടെണ്ണം രോഗവിമുക്തമായി വരുന്നു. ആദ്യത്തെ മരണം സംഭവിച്ചപ്പോൾ തന്നെ ഇന്ത്യയിലെ പ്രധാനപ്പെട്ട പാമ്പുരോഗ വിദഗ്ധരെ മൃഗശാലയിൽ എത്തിക്കുകയും എല്ലാ പാമ്പകളെയും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു. ആ സമയം മറ്റ് പാമ്പുകളിൽ രോഗം സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. മൃഗശാലയിൽ ചത്ത എല്ലാ അനോക്കോണ്ടകളുടെയും പോസ്റ്റുമോർട്ടം പാലോട് SIAD യിലെ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് നടത്തിയത്. ഗംഗ എന്ന അനാക്കോണ്ടയിൽ നടത്തിയ പരിശോധനയിലാണ് മരണം സംഭവിക്കുന്നത് എന്റമീബ മൂലമാണെന്ന് കണ്ടെത്തിയത്. മൃഗശാലയിൽ അണുനശീകരണ പ്രവർത്തികൾ ഊജ്ജിതമാക്കിയിട്ടുണ്ട്.

You might also like

-