മോൻസണിന്റെ പക്കലുള്ള തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന എല്ല് പിടികൂടി

മോൻസൺ ആവശ്യപ്പെട്ട പ്രകാരം പോക്സോ കേസിലെ പരാതിക്കാരിയെ കണ്ടെന്നും മോന്‍സന്റെ ജീവനക്കാര്‍ വെളിപ്പെടുത്തി.പോക്‌സോ കേസിലെ പരാതിക്കാരിയാണ് മോൻസന്റെ തിരുമ്മൽ കേന്ദ്രത്തിലെ ഒളിക്യാമറകളെ പറ്റി ക്രൈംബ്രാഞ്ചിന് വിവരം കൈമാറിയത്

0

കൊച്ചി |മോൻസണിന്റെ പക്കലുള്ള തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന എല്ല് പിടികൂടി. വാഴക്കാലയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് വനംവകുപ്പാണ് എല്ല് പിടികൂടിയത്. വനം വകുപ്പാണ് വാഴക്കാലയിലെ വീട്ടിൽ നിന്നും ഇവ പിടിച്ചത്. കലൂരിലെ വീട്ടിൽ നിന്നും റെയ്ഡിന് തൊട്ടു മുൻപ് ഇവ മാറ്റിയിരുന്നു. ക്രൈംബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തിയത്.

അതിനിടെ മോൻസണിന്റെ മേക്കപ്പ് മാൻ ജോഷിയെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട ഒളിക്യാമറാ വിവാദം അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച്. പീഡനത്തിനിരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോൻസന്റെ സാമ്പത്തിക ഇടപാടുകൾ, ഉന്നത ബന്ധങ്ങൾ എന്നിവയിൽ ഇയാളുടെ മുൻ മാനേജർ ജിഷ്ണുവിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി പുരാവസ്തു തട്ടിപ്പ് കേസിൽ തെളിവായ പെൻഡ്രൈവ് നശിപ്പിച്ചുവെന്ന് മോൻസണിന്റെ മാനേജർ ജിഷ്ണു വെളിപ്പെടുത്തി. അറസ്റ്റിലായ ശേഷമാണ് മോൻസൺ തെളിവുകൾ നശിപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും ജിഷ്ണു പറഞ്ഞു. മോൻസൺ ആവശ്യപ്പെട്ട പ്രകാരം പോക്സോ കേസിലെ പരാതിക്കാരിയെ കണ്ടെന്നും മോന്‍സന്റെ ജീവനക്കാര്‍ വെളിപ്പെടുത്തി.പോക്‌സോ കേസിലെ പരാതിക്കാരിയാണ് മോൻസന്റെ തിരുമ്മൽ കേന്ദ്രത്തിലെ ഒളിക്യാമറകളെ പറ്റി ക്രൈംബ്രാഞ്ചിന് വിവരം കൈമാറിയത്. ഒളിക്യാമറകൾ മോൻസൻ മൊബൈൽ വഴിയാണ് നിയന്ത്രിച്ചിരുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ക്യാമറകളിലെ ഉള്ളടക്കം ക്രൈംബ്രാഞ്ച് പരിശോധിക്കും. ഉന്നതരെ സംബന്ധിച്ച തെളിവുകൾ ക്യാമറയിൽ ഉണ്ടായിരുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.മോൻസന്റെ കൈവശമുണ്ടായിരുന്ന പെൻഡ്രൈവ് നശിപ്പിച്ചതിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിലടക്കം വിവരശേഖരണത്തിനായി മോൻസന്റെ മുൻ മാനേജർ ജിഷ്ണുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. സാമ്പത്തിക ഇടപാടുകൾ, മോൻസന്റെ ഉന്നത ബന്ധങ്ങൾ തുടങ്ങിയവയും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ഇതിനിടെ ഒളിക്യാമറയിലെ വിവരങ്ങൾക്കായി മോൻസനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും നീക്കമുണ്ട്.

.

You might also like

-