വനഭൂമിയിൽ റവന്യൂ വകുപ്പ് അവകാശംഉന്നയിച്ചു സ്ഥാപിച്ച ബോർഡ് നീക്കം ചെയ്തു

മാങ്കുളം പ്രൊപ്പോസ്ഡ് റിസർവിൽ പെട്ട വന ഭൂമിയിൽ കയ്യേറി വില്ലജ് അധികൃതർ സ്ഥാപിച്ച ബോർഡിനെതിരെ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് റവന്യൂ അധികൃതർ സോമേധയാ ബോർഡ്‌ നീക്കം ചെയ്തത്

0

മാങ്കുളം :വനഭൂമി കയ്യേറി വില്ലേജ് അധികൃതർ സ്ഥാപിച്ച ബോർഡ്‌ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം സ്ഥലത്തു നിന്നും റവന്യൂ അധികൃതർ നീക്കം ചെയ്തു. മാങ്കുളം പ്രൊപ്പോസ്ഡ് റിസർവിൽ പെട്ട വന ഭൂമിയിൽ കയ്യേറി വില്ലജ് അധികൃതർ സ്ഥാപിച്ച ബോർഡിനെതിരെ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് റവന്യൂ അധികൃതർ സോമേധയാ ബോർഡ്‌ നീക്കം ചെയ്തത്. വനം വകുപ്പിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ ഇടപെടൽ മൂലമാണ് വനഭൂമിയിൽ ഇപ്രകാരം ബോർഡ്‌ സ്ഥാപിച്ചതെന്നു ആരോപണമുണ്ട് . 2007 ലെ സർക്കാർ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം പ്രൊപ്പോസ്ഡ് റിസേർവ് ആയി പ്രഖ്യാപിച്ച വനഭൂമിയിൽ ആണ് നിയമവിരുദ്ധമായി റവന്യൂ വകുപ്പ് ബോർഡ്‌ സ്ഥാപിച്ചത്