സർവ്വകലാശാലപരീക്ഷകൾ മാറ്റി പുതുക്കിയ തിയതി പിന്നീട് അറിയിക്കും

നാളെ മുതൽ നടത്തേണ്ട പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസലർമാർക്ക് ​ഗവർണർ നിർ​ദ്ദേശം നൽകിയത്

0

തിരുവനന്തപുരം: ആരോഗ്യ, മലയാളം സര്‍വകലാശാലകള്‍ നാളെ മുതലുളള എല്ലാ പരീക്ഷകളും മാറ്റി. കേരള സര്‍വകലാശാലയും എംജി സർവകലാശാലയും കണ്ണൂർ സർവകലാശാലയും പരീക്ഷകള്‍ മാറ്റി, പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കോവിഡ് വ്യാപനം മുന്‍നിര്‍ത്തി പരീക്ഷകള്‍ മാറ്റാന്‍ ഗവര്‍ണര്‍ നിര്‍ദശം നല്‍കിയിരുന്നു

കേരള സർവ്വകലാശാല, മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, മലയാള സർവ്വകലാശാല, ആരോഗ്യ സർവകലാശാല, സംസ്‌കൃത സർവകലാശാല, കെ ടി യു സാങ്കേതിക സർവകലാശാല എന്നീ സർവ്വകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു.

നാളെ മുതൽ നടത്തേണ്ട പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസലർമാർക്ക് ​ഗവർണർ നിർ​ദ്ദേശം നൽകിയത്. കൊവിഡ് വ്യാപനം കണക്കിൽ എടുത്താണ് നിർദേശം. നേരിട്ടുള്ള പരീക്ഷകൾ (ഓഫ്‌ ലൈൻ) പരീക്ഷകൾ മാറ്റാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഇതിനിടെ പരാതികൾ ഉന്നയിച്ചിരുന്നു. പല സെന്ററുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. ഇനി സർവ്വകലാശാലകളാണ് തീരുമാനമെടുക്കേണ്ടത്. ഇനി പരീക്ഷകൾ എങ്ങനെ നടത്തും എന്നതാണ് അറിയേണ്ടത്

You might also like

-