മുട്ടാർ പുഴയിൽ മരിച്ച വൈഗയുടെ പിതാവ് സനുമോഹൻ പോലീസ് പിടിയിൽ

കർണ്ണാടകയിലെ കാർവാറിൽ നിന്നാണ് ഇയാൾ പിടിയിലായത്. കൊല്ലൂരിൽ നിന്ന് ഭാരതി എന്ന സ്വകാര്യ ബസിൽ ഉഡുപ്പിയിലേക്ക് പോയ സനുമോഹൻ ഇവിടെ നിന്നാണ് കാർവാറിലെത്തിയത്

0

കാസർകോട്: എറണാകുളം മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹനെ പിടികൂടി. കർണ്ണാടകയിലെ കാർവാറിൽ നിന്നാണ് ഇയാൾ പിടിയിലായത്. കൊല്ലൂരിൽ നിന്ന് ഭാരതി എന്ന സ്വകാര്യ ബസിൽ ഉഡുപ്പിയിലേക്ക് പോയ സനുമോഹൻ ഇവിടെ നിന്നാണ് കാർവാറിലെത്തിയത്. മൂകാംബികയിലെ ലോഡ്ജിൽ വച്ചാണ് ഇയാൾ തിരിച്ചറിയപ്പെട്ടത് തുടർന്ന് ഇവിടെ നിന്ന് മുങ്ങിയതോടെ കർണ്ണാടക പൊലീസിന്റെ സഹായത്തോടെ വ്യാപക തെരച്ചിലാണ് നടത്തിയത്.സനു മോഹനുമായുള്ള കേരള പൊലീസ് സംഘം 11 മണിയോടെ തലപ്പാടി അതിർത്തി പിന്നിട്ടെന്നാണ് വിവരം.രാത്രിയിലോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും.

കൊല്ലൂരില്‍ ആറ് ദിവസം ഒളിവില്‍ കഴിഞ്ഞതായി കണ്ടെത്തിയിരുന്നു. സനു മോഹൻ കൊല്ലൂർ വനമേഖലയിലേക്ക് കടന്നതായി സൂചന ഉണ്ടായിരുന്നു. തിരച്ചിലിന് പൊലീസ് കർണാടക വനംവകുപ്പിന്റെ സഹായം തേടുകയും ചെയ്തു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പിടി വീണത്.

You might also like

-