ജീവന്ഭീക്ഷണിയുണ്ടന്ന് ലീന മരിയ പോൾ .കേസ്സുകൾ വഴിതിരിച്ചുവിടാൻ നീക്കം ?

മുംബൈ അധോലോക നായകന്‍ രവി പൂജാരിക്ക് പങ്കുള്ളതായി സംശയിക്കുന്നതായും 25 കോടി ആവശ്യപ്പെട്ട് തനിക്ക് ഭീഷണി സന്ദേശങ്ങളുണ്ടായിരുന്നതായും നടി അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം വെടിവെപ്പിന് ശേഷവും ഫോണിലൂടെ ഭീഷണി സന്ദേശം ലഭിയ്ച്ചതായി നടി പോലീസിനോട് പറഞ്ഞു

0

കൊച്ചി: പട്ടാപ്പകല്‍ പനമ്പള്ളി നഗറിൽ നടന്ന വെടിവയ്പ് സംഭവത്തില്‍ ബ്യൂട്ടിപാര്‍ലറിന്റെ ഉടമയും നടിയുമായ ലീന മരിയ പോള്‍ പോലീസിനു മൊഴി നല്‍കി. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലായിരുന്നു മൊഴി പോലീസ് നദിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയത് കൊച്ചിയിലെത്തിയ ഇവരില്‍ നിന്നും തിങ്കളാഴ്ച രാത്രി മൊഴിയെടുത്തതായി കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു.

മുംബൈ അധോലോക നായകന്‍ രവി പൂജാരിക്ക് പങ്കുള്ളതായി സംശയിക്കുന്നതായും 25 കോടി ആവശ്യപ്പെട്ട് തനിക്ക് ഭീഷണി സന്ദേശങ്ങളുണ്ടായിരുന്നതായും നടി അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം വെടിവെപ്പിന് ശേഷവും ഫോണിലൂടെ ഭീഷണി സന്ദേശം ലഭിയ്ച്ചതായി നടി പോലീസിനോട് പറഞ്ഞു തനിക്ക് പോലീസിന്റെ സുരക്ഷാ ഏർപ്പെടുത്തണമെന്നും ഇപ്പോൾ സ്വകാര്യ സെക്യൂരിറ്റി യിലെ ജീവനക്കാരൻ തനിക്ക് സംരക്ഷ നൽകുന്നതെന്നും നടി പറഞ്ഞു എന്നാൽ . ഇവരുടെ മൊഴി പൂര്‍ണമായും പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. നടിയുടെ പേരിലുള്ള പഴയ കേസുകളെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞതായാണ് വിവരം. കേസിലെ തുടരന്വേഷണത്തിന് ലീനയുടെ മൊഴി നിര്‍ണായകമാണ്.
കേസില്‍ ഇതുവരെ കാര്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചത് കേസ് അന്വേഷണം വഴി തിരിച്ചു വിടുന്നതിനാണോയെന്നും പോലീസ് സംശയിക്കുന്നു. മാത്രമല്ല ഇവരുടെ സാമ്പത്തിക സ്ത്രോതസ് സംബന്ധിച്ചതും അന്വേഷണം നടത്തണമെന്നും വിവിധകോണുകളിൽനിന്നും ആവശ്യമുയർന്നിട്ടുണ്ട് .
പനമ്പള്ളി നഗര്‍ യുവജനസമാജം റോഡില്‍ സ്ഥിതിചെയ്യുന്ന ദി നെയില്‍ ആര്‍ട്ടിസ്റ്ററി എന്ന പേരിലുള്ള ബ്യൂട്ടി പാര്‍ലറിലെത്തിയാണ് രണ്ടംഗസംഘം കഴിഞ്ഞ ദിവസം വെടിവെയ്പ് നടത്തിയത്. സംഭവസമയത്തു രണ്ടു ജീവനക്കാരും രണ്ട് ഇടപാടുകാരും ബ്യൂട്ടിപാര്‍ലറില്‍ ഉണ്ടായിരുന്നു. നടി സ്ഥലത്തുണ്ടായിരുന്നില്ല.