മതിലിലെ രാഷ്ട്രീയം മഞ്ജു മറുപടി പറയണം ജെ മേഴ്സിക്കുട്ടിയമ്മ

വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണം. അവരെ ആരും മതിലിന്റെ നടത്തിപ്പുചുമതല ഏൽപ്പിച്ചിട്ടില്ല മതിൽ പണയിയാണ് തീരുമാനിച്ചിട്ടുള്ളത് സംസ്ഥാനത്തെ നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘടനകളാണ് സർക്കാരും സാധരണ ജനങ്ങളും  അതിന് പിന്തുണ നൽകുന്നു ഇഷ്ടമുള്ളവർക്ക് മതിൽ പാങ്കാളികളാവാം മഞ്ജുവിന് ഇഷ്ട്ടമില്ലങ്കിൽ മതിലിൽ പങ്കാളിയാവേണ്ട. താൻ പങ്കെടുക്കുന്നില്ല അതുകൊണ്ട് മറ്റാരും പങ്കെടുക്കേണ്ട എന്ന സന്ദേശം പൊതുജനത്തിന് നൽകേണ്ടാ കാര്യമില്ലെന്നും

0

കൊല്ലം :നടി മഞ്ജു വാര്യരെ കണ്ടല്ല സര്‍ക്കാര്‍ വനിതാ മതിൽ സംഘടിപ്പിക്കാന്‍ ഇറങ്ങിയതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണം. അവരെ ആരും മതിലിന്റെ നടത്തിപ്പുചുമതല ഏൽപ്പിച്ചിട്ടില്ല മതിൽ പണയിയാണ് തീരുമാനിച്ചിട്ടുള്ളത് സംസ്ഥാനത്തെ നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘടനകളാണ് സർക്കാരും സാധരണ ജനങ്ങളും  അതിന് പിന്തുണ നൽകുന്നു ഇഷ്ടമുള്ളവർക്ക് മതിൽ പാങ്കാളികളാവാം മഞ്ജുവിന് ഇഷ്ട്ടമില്ലങ്കിൽ മതിലിൽ പങ്കാളിയാവേണ്ട. താൻ പങ്കെടുക്കുന്നില്ല അതുകൊണ്ട് മറ്റാരും പങ്കെടുക്കേണ്ട എന്ന സന്ദേശം പൊതുജനത്തിന് നൽകേണ്ടാ കാര്യമില്ലെന്നും മന്ത്രി കുട്ടിച്ചേത്തു

സംസ്ഥാന സര്‍ക്കാര്‍ മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതില്‍ പ്രഖ്യാപിച്ചതെന്ന് നേരത്തെ മന്ത്രി എം എം മണിയും പറഞ്ഞിരുന്നു. മഞ്ജു വാര്യര്‍ പിന്മാറിയത് വനിതാ മതിലിനെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മതില്‍ പൊളിയുമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാല്‍ മതില്‍ എങ്ങിനെ നിര്‍മ്മിക്കണമെന്ന് കാണിച്ച് തരാമെന്നും മണി മലപ്പുറത്ത് പറഞ്ഞു. വനിതാ മതിലിലൂടെ ഗിന്നസ് റെക്കോഡാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ നടി മഞ്ജു വാര്യര്‍ പിൻവലിച്ചതായി അവർ പ്രസ്താവന ഇറക്കിയിരുന്നു