കളമശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ഡൊമിനിക് മാർട്ടിനെ ഇന്ന് കളമശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെയാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുക. എഫ്ഐആറിൽ യുഎപിഎ ചുമത്തിയതിനാൽ സംസ്ഥാന പൊലീസ് അന്വേഷണവും തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷം കേസ് എൻഐഎയ്ക്ക് കൈമാറും

0

കൊച്ചി| കളമശേരി ബോംബ് സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതി ഡൊമിനിക് തന്നെയാണോ എന്ന ഔദ്യോഗിക സ്ഥിരീകരണവും അന്വേഷണ സംഘം ഇന്ന് നൽകും. ഡൊമിനിക് മാർട്ടിനെ ഇന്ന് കളമശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെയാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുക. എഫ്ഐആറിൽ യുഎപിഎ ചുമത്തിയതിനാൽ സംസ്ഥാന പൊലീസ് അന്വേഷണവും തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷം കേസ് എൻഐഎയ്ക്ക് കൈമാറും.പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. നിലവിൽ ദേശീയ അന്വേഷണ ഏജൻസികൾ സമാന്തരമായി അന്വേഷണം നടത്തുകയാണ്. പ്രതിയുടെ വീട്ടിൽ അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ടൂൾ ബോക്സും, സ്ഫോടനത്തിനായി ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന റിമോർട്ടും കണ്ടെത്തി. സ്ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളും പ്രതിയുടെ മൊഴിയും കേസിൽ നിർണായകമാണ്.

ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ, കൊലപാതകം, വധശ്രമം, സ്‌ഫോടക വസ്തു നിരോധന നിയമം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ കൂടി പ്രത്യേക അന്വേഷണ സംഘം കൂട്ടി ചേർത്തേക്കും. എൻഐഎ, എൻഎസ്ജി സംഘങ്ങൾ പ്രതിയിൽ നിന്ന് വീണ്ടും മൊഴിയെടുക്കും. സംഭവത്തിന് പിന്നിൽ രാജ്യ വിരുദ്ധ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് സംശയം.

You might also like

-