മൂന്നാറിൽ ടിസിൻ തച്ചങ്കിരിയുടെ 7 .07 സ്ഥലവും കെട്ടടവും സർക്കാർ ഏറ്റെടുത്തു

ജില്ലയിൽയിൽ 46000 പട്ടയ അപേക്ഷകൾ കെട്ടികിടക്കുമ്പോഴാണ് ജില്ലാഭരണകൂടം കൈയേറ്റം ഒഴിപ്പിക്കൽ കുടിയേറ്റകർഷകരിൽനിന്നും ആരംഭിച്ചത് ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ വ്യാപ പ്രതിക്ഷേധം ഉയർന്നിരുന്നു

0

മൂന്നാർ | മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു .ചിന്നക്കനാലിൽ ടിസിൻ തച്ചങ്കിരിയുടെ ഉടമസ്ഥയിൽ ഉള്ള 7 .07 സ്ഥലവും കെട്ടടവുമാണ് ഒഴിപ്പിച്ചത് . മൂന്നാറിൽ സർക്കാർ ഭൂമി കെട്ടിടം നിമ്മിച്ച വൻ കിടക്കാരിൽ ഒരാളാണ് ടി സിൻ തച്ചങ്കിരി .കെ സുരേഷ് കുമാർ ഉൾപ്പെടുന്ന ദൗത്യ സംഘം തച്ചങ്കിരിയുടെ ഭൂമി പിടിച്ചെടുക്കാൻ നടപടി സ്വീകരിച്ചിരുന്നു . എന്നാൽ പ്രതികൾ കോടതിയെ സമീപിച്ചതിനാൽ ഒഴിപ്പിക്കൽ നടപടി പൂർണ്ണമാക്കാനായിരുന്നില്ല . കോടതി നടപടി തച്ചങ്കിരിയുടെ അവകാശ വാദം തള്ളിയെതിനെ തുടർന്നാണ് നടപടി .മൂന്നാർ കാറ്ററിംഗ് കോളേജിന്റെ ഹോസ്റ്റൽ പ്രവർത്തിക്കുന്ന കെട്ടിടവും ദൗത്യസംഘം ഏറ്റെടുക്കും. കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയം നിലവിൽ അനുവദിച്ചിട്ടുണ്ട്. ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഒഴിപ്പിക്കൽ നടപടികൾ നട‌ത്തുന്നത്.കഴിഞ്ഞദിവസങ്ങളിൽ ചിന്നക്കനാലിലെ ചെറുകിട കുടിയേറ്റ കർഷകരെ പട്ടയം ഇല്ല എന്ന കാരണം കൊണ്ട് ഒഴിപ്പിച്ചിരിന്നു . ഒരു ആദിവാസികുടുംബത്തെഅടക്കമാണ് ദൗത്യസംഘം കുടിയൊഴിപ്പിച്ചത്
ജില്ലയിൽയിൽ 46000 പട്ടയ അപേക്ഷകൾ കെട്ടികിടക്കുമ്പോഴാണ് ജില്ലാഭരണകൂടം കൈയേറ്റം ഒഴിപ്പിക്കൽ കുടിയേറ്റകർഷകരിൽനിന്നും ആരംഭിച്ചത് ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ വ്യാപ പ്രതിക്ഷേധം ഉയർന്നിരുന്നു .
2010 ൽ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനാ നൽകിയ കേസിലാണ് ഇപ്പോഴത്തെ നടപടി . ഇടിക്കി ജില്ലയിലെ മൂന്നാർ വാഗമൺ ,ഇടുക്കി ചെറുതോണി എന്നിവടങ്ങളെ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴുവാക്കണമെന്നും കൈയേറ്റത്തിന് കൂട്ടുനിന്ന ഇടനിലക്കാർ റവന്യൂ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു വൺ എർത്ത് ഒന്നു ലൈഫ് കോടതിയെ സമീപിച്ചത് . എന്നാൽ ജില്ലാഭരണകൂടത്തിന്റെ കൈയേറ്റം ഒഴിപ്പിക്കൽ ലിസ്റ്റിൽ നിന്നും വാഗമൺ ഇടുക്കി ചെറുതോണി , എന്നിവിടങ്ങളിലെ കയ്യേറ്റങ്ങൾ ഇടം പിടിച്ചല്ല . വാഗമണ്ണിൽ കയ്യേറ്റം ഒഴിപ്പിക്കാൻ ഹൈക്കോടതി നിർദേശം കൊടുത്ത ഭൂമിയിലെ കൈയേറ്റം ഒഴിക്കുന്നതിൽ ജില്ലാ ഭരണകൂടം മൗനം പാലിക്കുകയാണ് .മാത്രമല്ല ഇടനിലക്കാർ കൈയേറ്റത്തിനായി വ്യാജ രേഖകൾ ഉണ്ടാക്കി നൽകിയ റവന്യൂ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയുള്ള നടപടികളും ചുവപ്പ് നടയിൽ കുടിങ്ങിയിരിക്കുകയാണ്.

അതേസമയം കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളുടെ ദൃശ്യങ്ങൾ പകർത്താനോ റിപ്പോർട്ട് ചെയ്യുവാനോ മാധ്യമപ്രവർത്തകരെ അനുവദിച്ചില്ല. ഹോസ്റ്റൽ കെട്ടിടത്തിന്റെ മുൻവശത്തെ ഗേറ്റ് പൂട്ടി അകത്തേക്ക് പ്രവേശനം ഇല്ല എന്ന് അറിയിക്കുകയായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ അറിഞ്ഞെത്തിയ ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെയും അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല.ആരേയും അറിയിക്കാതെ നടത്തുന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയിൽ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ ആരോപിച്ചു. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നില്ലെന്ന് സിപിഐഎമ്മിന്റെ അടക്കം ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദൗത്യസംഘത്തിന്റെ രഹസ്യമായ കയ്യേറ്റം ഒഴിപ്പിക്കൽ

You might also like

-