വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയിലെന്ന് സൂചന ഒരാൾ കസ്റ്റഡിയിൽ

ദമ്പതികളെ ആക്രമിച്ച ശേഷം വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുമായി പോയ പ്രതിയെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിപിടികൂടിയിട്ടുള്ളത് .ആലപ്പുഴ - കോട്ടയം ജില്ലാ അതിര്‍ത്തിയിലുള്ള പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയുടെ മുഖം തിരിച്ചറിഞ്ഞതെന്നാണ് വിവരം.

0

കോട്ടയം താഴത്തങ്ങാടിയിൽ പട്ടാപ്പകൽ വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയിലെന്ന് സൂചന. പിടിയലായ യുവാവിനെ ചോദ്യം ചെയ്തു വരിക്കേയാണ് . കുമരകം സ്വദേശിയാണ് മരണ പെട്ട ദമ്പതികളുടെ ബന്ധുആണ് പിടിയിലായിരിക്കുന്നതെന്നാണ് സൂചന ,ദമ്പതികളെ ആക്രമിച്ച ശേഷം വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുമായി പോയ പ്രതിയെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിപിടികൂടിയിട്ടുള്ളത് .ആലപ്പുഴ – കോട്ടയം ജില്ലാ അതിര്‍ത്തിയിലുള്ള പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയുടെ മുഖം തിരിച്ചറിഞ്ഞതെന്നാണ് വിവരം. ചൊവ്വാഴ്ച മുതല്‍ ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. കോട്ടയം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലയ്ക്ക് പിന്നില്‍ കവര്‍ച്ച മാത്രമല്ലെന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്.കേസുമായി ബന്ധപ്പെട്ട് പലിശയ്ക്ക് പണം കൊടുക്കുന്നവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അതില്‍നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.തിങ്കളാഴ്ച വൈകിട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

You might also like

-