പിതാവിന്റെ വധശിക്ഷ നടപ്പാക്കുന്നത് കണ്ട് നിയന്ത്രണംവിട്ട രണ്ടു മക്കളെ അറസ്റ്റ് ചെയ്തു

ഭാര്യയുടെ മാതാപിതാക്കളേയും, സഹോദരനേയും വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന ബില്ലി കോമ്പളിന്റെ (70) വധശിക്ഷ ഫെബ്രുവരി 28 വ്യാഴാഴ്ച വൈകീട്ടു ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി.വിഷം കുത്തിവെച്ചുള്ള വധശിക്ഷ കണ്ടു നില്‍ക്കാനാകാതെ ഡെത്ത് ചേംബറിന്റെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന കോമ്പളിന്റെ മക്കളായ ഗോര്‍ഡന്‍, ഡാള്‍ട്ടന്‍ എന്നിവര്‍ പ്രകോപിതരാകുകയും, സമീപത്തുണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയും,

0

ഹണ്ട്‌സ് വില്ല: (ടെക്‌സസ്): ഭാര്യയുടെ മാതാപിതാക്കളേയും, സഹോദരനേയും വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന ബില്ലി കോമ്പളിന്റെ (70) വധശിക്ഷ ഫെബ്രുവരി 28 വ്യാഴാഴ്ച വൈകീട്ടു ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി.വിഷം കുത്തിവെച്ചുള്ള വധശിക്ഷ കണ്ടു നില്‍ക്കാനാകാതെ ഡെത്ത് ചേംബറിന്റെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന കോമ്പളിന്റെ മക്കളായ ഗോര്‍ഡന്‍, ഡാള്‍ട്ടന്‍ എന്നിവര്‍ പ്രകോപിതരാകുകയും, സമീപത്തുണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയും, പോലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും പരാക്രമം തുടരുകയും ചെയ്തു. തുടര്‍ന്ന് ഇരുവരേയും പോലീസ് കയ്യാമം വെച്ചു, അവിടെ നിന്നും പുറത്തേക്ക് കൊണ്ടുപോയി വാക്കര്‍ കൗണ്ടി ജയിലിലടച്ചു.

വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടനാണ് ബില്ലി കോമ്പിള്‍. 1989 ലാണ് കേസ്സിനാസ്പദമായ സംഭവം.ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്നതുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.നോര്‍ത്ത് ഈസ്റ്റ് വക്കോ(ടെക്‌സസ്സില്‍)യില്‍ രണ്ടു ഭവങ്ങളിലായി കഴിഞ്ഞിരുന്ന ഭാര്യയുടെ മാതാപിതാക്കളേയും, ഭാര്യാ സഹോദരനയുമാണ് ബില്ലി വെടിവെച്ചു കൊന്നത്.

1990ല്‍ ബില്ലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും കേസ്സ് 2007 ല്‍ വീണ്ടും വിചാരണ ചെയ്യപ്പെട്ടതോടെയാണ് വധശിക്ഷക്ക് വിധിച്ചത്.ശിക്ഷ ഒഴിവാക്കുന്നതിനുള്ള അവസാനശ്രമവും സുപ്രീംകോടതി തള്ളിയതോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.

ടെക്‌സസ്സില്‍ 1982 ല്‍ വധശിക്ഷ നടപ്പാക്കിയതിനുശേഷം ആദ്യമായാണ് ഇത്രയും പ്രായം കൂടിയ ഒരാളെ വധശിക്ഷക്ക് വിധേയനാക്കുന്നത്. 2019 ല്‍ അമേരിക്കയില്‍ നടപ്പാക്കിയ മൂന്നെണ്ണത്തില്‍ രണ്ടു വധശിക്ഷയും ടെക്‌സസ്സിലായിരുന്നു

You might also like

-