ഹംസ ബിന്‍ലാദനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യന്‍ ഡോളര്‍

2011 ല്‍ തന്റെ പിതാവിനെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്നും ഹംസ വീഡിയോ സന്ദേശത്തില്‍ പ്രചരിപ്പിക്കുന്നതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തുടര്‍ന്ന് പറയുന്നു.ഹംസ ബിന്‍ലാഡനെ അമേരിക്കയുടെ ടെറര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി 2017 ല്‍ ഇയാളുടെ പേരിലുള്ള എല്ലാ ഇടപാടുകളും അമേരിക്ക മരവിപ്പിച്ചിരുന്നു.

0

അല്‍ക്വയ്ദയുടെ നേതൃത്വം ഏറ്റെടുത്ത അമേരിക്കയ്‌ക്കെതിരെയും, സഖ്യ രാഷ്ട്രങ്ങള്‍ക്കെതിരെയും സ്ഥിരമായി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോ വഴി ഭീഷിണി മുഴക്കുന്ന ഹംസയെ എങ്ങനെയെങ്കിലും പിടികൂടി തുറങ്കിലടക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒരു മില്യണ്‍ ഡോളറിന്റെ അവാര്‍ഡ് പ്രഖ്യാപനം.

2011 ല്‍ തന്റെ പിതാവിനെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്നും ഹംസ വീഡിയോ സന്ദേശത്തില്‍ പ്രചരിപ്പിക്കുന്നതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തുടര്‍ന്ന് പറയുന്നു.ഹംസ ബിന്‍ലാഡനെ അമേരിക്കയുടെ ടെറര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി 2017 ല്‍ ഇയാളുടെ പേരിലുള്ള എല്ലാ ഇടപാടുകളും അമേരിക്ക മരവിപ്പിച്ചിരുന്നു.

അമേരിക്കന്‍ അവാര്‍ഡ് പ്രഖ്യാപനം പുറത്തു വന്നതോടെ ഹംസയുടെ സൗദി അറേബ്യന്‍ പൗരത്വം നീക്കം ചെയ്തതായി സൗദി ഇന്റീരിയല്‍ മിനിസ്ട്രി അറിയിച്ചു.

മുപ്പതു വയസ്സുള്ള ഹംസ അമേരിക്കന്‍ ഭീകരാക്രമണത്തില്‍ വിമാനം തട്ടിയെടുത്ത മുഹമ്മദ് ആട്ടയുടെ മകളെയാണ് വിവാഹം ചെയ്തിരിക്കുന്നതെന്നും, ബിന്‍ലാന്‍ഡന്റെ കാലശേഷം അല്‍ക്വയ്ദായുടെ നേതൃത്വം ഹംസക്കായിരിക്കുമെന്നും ബിന്‍ ലാദന്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ അമ്പോട്ടാബാദിലെ വീട്ടില്‍ നിന്നും കണ്ടെടുത്ത രേഖകളിലുണ്ടെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അസ.സെക്രട്ടറി മൈക്കിള്‍ ഇവാന്‍ ഓഫ് അറിയിച്ചു

You might also like

-