യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാന്മാർ മർദ്ദിച്ച കേസ് ,എഡിജിപി എംആർ അജിത് കുമാറിനെതിരെ മൊഴി നൽകി പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്ഐമാർ.
കേസ് എഴുതി തള്ളാനുള്ള നടപടി വേഗത്തിലാക്കാൻ എഡിജിപി നിർദേശിച്ചെന്നും മൊഴിയിൽ പറയുന്നു.കേസ് ഡയറി തിരുത്താൻ എഡിജിപി നേരിട്ടെത്തിയെന്നും എസ്ഐമാർ മൊഴി നൽകി
ആലപ്പുഴ | മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മന്ത്രിമാരും നടത്തിയ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാന്മാർ മർദ്ദിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്ഐമാർ. കേസ് ഡയറി തിരുത്തിയത് അജിത് കുമാർ പറഞ്ഞിട്ടെന്ന് അദ്ദേഹത്തിൻ്റെ ഓഫീസിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐമാർ മൊഴി നൽകി. തിരുത്താൻ ആവശ്യപ്പെട്ടത് വയനാട് ദുരന്തസ്ഥലത്ത് നിന്നാണ്. തിരുത്തിയ റിപ്പോർട്ട് അജിത് കുമാർ നേരിട്ട് പരിശോധിച്ചു. കേസ് എഴുതി തള്ളാനുള്ള നടപടി വേഗത്തിലാക്കാൻ എഡിജിപി നിർദേശിച്ചെന്നും മൊഴിയിൽ പറയുന്നു.കേസ് ഡയറി തിരുത്താൻ എഡിജിപി നേരിട്ടെത്തിയെന്നും എസ്ഐമാർ മൊഴി നൽകി. അന്വേഷണ ഉദ്യോഗസ്ഥരെ ആദ്യം വിളിപ്പിച്ചത് 2024 ആഗസ്റ്റ് അഞ്ചിനാണ്. ആദ്യം തിരുത്തേണ്ട കാര്യങ്ങൾ എഴുതി നൽകി. കോടതിയിൽ റിപ്പോർട്ട് നൽകാത്തതിനാൽ 13ന് വീണ്ടും വിളിപ്പിച്ചു. 15ന് വൈകീട്ട് അജിത് കുമാർ ഓഫീസിലെത്തി. തിരുത്തിയ റിപ്പോർട്ട് പരിശോധിച്ച് അംഗീകരിച്ചെന്നും മൊഴിയിൽ പറയുന്നുണ്ട്
രക്ഷപ്രവർത്തനം അന്വേഷിക്കുന്ന എസ്ഐടിക്ക് മുന്നിലായിരുന്നു കരഞ്ഞുകൊണ്ടുള്ള മൊഴി. എസ്ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് എഡിജിപി എംആർ അജിത് കുമാറിനെതിരെ മൊഴി നൽകിയത്. ഉന്നത ഉദ്യോഗസ്ഥൻ്റെ നിർദ്ദേശങ്ങൾ പാലിക്കുകമാത്രമാണ് ചെയ്തതെന്ന് എസ്ഐമാർ പറഞ്ഞു. ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ എസ്ഐടി പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചു. ഐപിസി 308 ചേർത്തതിൽ വിശദീകരണം നൽകി. വിദഗ്ദ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 308 ചേർത്തെന്ന് എസ്ഐടി വ്യക്തമാക്കി. മെഡിക്കൽ ബോർഡിലെ ഡോക്ടേഴ്സിന്റെ അഭിപ്രായം തേടിയിരുന്നു. ആദ്യ റിപ്പോർട്ട് തിരുത്താൻ ഉന്നത ഇടപെടൽ നടന്നെന്നതും റിപ്പോർട്ടിൽ മുൻകൂർ ജാമ്യഹർജി കോടതി പത്താമതായി ലിസ്റ്റ് ചെയ്തു.