ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി ,രണ്ട് ജവാന്മാർ വീരമൃത്യു

പരിക്കേറ്റ ജവാന്മാരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു

0

ശ്രീനഗർ: ജമ്മു കശ്മീരിൽ . ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ടു ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എച്ച്എംടി മേഖലയിലാണ് ആക്രമണം ഉണ്ടായത്.പരിക്കേറ്റ ജവാന്മാരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഭീകരാക്രമണമുണ്ടായ പ്രദേശത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നും പരിശോധന പുരോഗമിക്കുകയാണെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

കശ്മീരിൽ ഡിഡിസി തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുന്നോടിയായാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.നവംബർ 28 മുതൽ ഡിസംബർ 19 വരെ എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 22 നാണ് വോട്ടെണ്ണൽ

You might also like

-