മത്സരത്തിനിടെ ടെന്നീസ് കോര്‍ട്ടില്‍ വസ്ത്രമൂരി വനിതാ ടെന്നീസ് താരം

മത്സരത്തിനിടെ ആലിസ് കോർനെറ്റ് വസ്ത്രം മാറുകയായിരുന്നു. ഇടവേളയ്‌ക്ക് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ ആലിസ് ഇട്ടിരുന്ന ടോപ്പ‍ഴിച്ച് തിരിച്ചിടുകയായിരുന്നു

0

ടെന്നീസ് കോര്‍ട്ടില്‍ വസ്ത്രമൂരി വനിതാ ടെന്നീസ് താരം. യു.എസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിനിടെയാണ് അമ്പരപ്പുളവാക്കിയ  സംഭവം.ഫ്രഞ്ച് താരമായ ആലിസ് കോർനെറ്റാണ് വിവാദ താരം. മത്സരത്തിനിടെ ആലിസ് കോർനെറ്റ് വസ്ത്രം മാറുകയായിരുന്നു. ഇടവേളയ്‌ക്ക് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ ആലിസ് ഇട്ടിരുന്ന ടോപ്പ‍ഴിച്ച് തിരിച്ചിടുകയായിരുന്നു.ഇതോടെ വനിതാ താരത്തിനെതിരെ യു.എസ് ഓപ്പൺ അധികൃതർ നടപടിയെടുത്തു. ഇതാണിപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം വൻ പ്രതിഷേധമാണ്ഉയരുന്നത്.

ദ്യോക്കോവിച്ച് പത്ത് മിനിറ്റോളം ഷർട്ടിടാതെ ഇരുന്നിട്ടും നടപടിയെടുക്കാത്തവർ ഇപ്പോൾ എന്ത് കൊണ്ട് യു.എസ് ഓപ്പൺ അധികൃതർ ആലീസിനെതിരെ നടപടിയെടുത്തുവെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.ഇതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി.”ഇടവേളയില്‍ ചെയറില്‍ വന്നിരിക്കുമ്പോള്‍ എല്ലാ താരങ്ങൾക്കും ഷർട്ട് മാറാം.

അത് നിയമ വിരുദ്ധമല്ല. ആലീസ് കോർനെറ്റിനെതിരായ നടപടിയിൽ ഖേദിക്കുന്നു” . ആലീസിന് പെനാൽറ്റിയോ ഫൈനോ നൽകിയിട്ടില്ലെന്നും താക്കീത് മാത്രമാണ് നൽകിയതെന്നും ഒൗദ്യോഗിക ട്വിറ്ററിലൂടെ അധികൃതർ വ്യക്തമാക്കി.

You might also like

-