എല്‍ദോ ശാസിച്ച് പിണറായി നഷ്ടപരിഹാരത്തുക 25 ലക്ഷം വേണമെന്നാവശ്യപ്പെട്ട എല്‍ദോ എബ്രാഹാം എം എല്‍ എ യോട് കാര്യങ്ങള്‍ ബോധ്യമുണ്ടോ എന്ന മറുചോദ്യവുമായി മുഖ്യമന്ത്രി

"കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചതെത്രയാണെന്നോ സംസ്ഥാന സര്‍ക്കാരിന് അല്ലാതെ ലഭിച്ചതെത്രയാണെന്നോ ബഹുമാനപ്പെട്ട അംഗത്തിന് എന്തെങ്കിലും ബോധ്യമുണ്ടോ"

0

തിരുവനതപുരം :നിയമസഭാ ചർച്ചകൾക്കിടെ പ്രളയക്കെടുതിയില്‍ നാശനഷ്ടം അനുഭവിക്കേണ്ടി വന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട സി പി ഐ എം എംഎല്‍എക്കെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി. എല്‍ദോ എബ്രാഹമിനെതിരെയാണ് മുഖ്യമന്ത്രി പിണറായി സഭയില്‍ ഷുപിതനായത്. പ്രളയക്കെടുതി വീടുകൾ നഷ്ടപെട്ട ദുരിത മനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം 25 ലക്ഷനൽകണമെന്നായിരുന്നു
എം എൽ എ യുടെ ആവശ്യം എല്‍ദോ മുന്നോട്ട് വച്ച ആവശ്യങ്ങളുടെ എണ്ണം നീണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അംഗത്തിനെതിരെ ശാസനരൂപത്തിൽ സംസാരിക്കുകയായിരുന്നു.

“കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചതെത്രയാണെന്നോ സംസ്ഥാന സര്‍ക്കാരിന് അല്ലാതെ ലഭിച്ചതെത്രയാണെന്നോ ബഹുമാനപ്പെട്ട അംഗത്തിന് എന്തെങ്കിലും ബോധ്യമുണ്ടോ” എന്ന് പിണറായി കര്‍ക്കശ സ്വരത്തിൽ ചോദിച്ചു . ഇതിനു പിന്നാലെ സര്‍ക്കാരിനെ ന്യായീകരിച്ചും കേന്ദ്രത്തിന്റെ സഹായം അപര്യാപ്തമാണെന്നും എം എൽ എ സംസാരിച്ചു സമാജികര്‍ എല്ലാം ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും താന്‍ രണ്ടു മാസത്തെ വേതനം നല്‍കുമെന്നും അറിയിച്ചാണ് എല്‍ദോ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

ചർച്ചയിൽ പങ്കെടുത്ത , പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം 10 ലക്ഷമായി ഉയര്‍ത്തണമെന്ന് ഏറനാട് എംഎല്‍എ പി.കെ. ബഷീർ ആവശ്യപ്പെട്ടിരുന്നു വീടു തകര്‍ന്നവരോടു തകര്‍ന്ന വീടിന്റെ ചിത്രം വേണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതായി അറിഞ്ഞു. പ്രളയത്തില്‍ ജീവനും കൊണ്ട് ഓടുന്നവര്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമെന്നാണോ ? ബഷീര്‍ മുഖ്യമന്ത്രിയോടു ചോദിച്ചിരുന്നു

You might also like