സൈലന്റ് വലി യിൽ പരിക്കേറ്റ കാട്ടാനക്ക് ചികിത്സയൊരുക്കി വനം വകുപ്പ്

ആനയുടെ ദേഹത്തെ മുറിവ് കാട്ടിനുള്ളിൽ വച്ച് മറ്റ് ആനകളുമായി ഏറ്റുമുട്ടിയപ്പോൾ പരിക്കേറ്റതാകാം

0

പാലക്കാട് :സൈലന്റ് വാലി നിബിഡ വനമേഖലയോട് ചേർന്നുള്ള കരുവാരകുണ്ട് കൽകുണ്ട് മേഖലയിൽ അവശ നിലയിൽ കണ്ടെത്തിയ കാട്ടാനക്ക് വനവകുപ്പ് ചികിത്സ നൽകി. ആനയുടെ ദേഹത്തെ മുറിവ് കാട്ടിനുള്ളിൽ വച്ച് മറ്റ് ആനകളുമായി ഏറ്റുമുട്ടിയപ്പോൾ പരിക്കേറ്റതാകാം എന്ന് ആനയെ പരിശോധിച്ച വനംവകുപ്പ് ജീവനക്കാരും ഡോക്ട്ടർമാരും അറിയിച്ചു

ആനയുടെ വയറിനും കാലിനിടയിലും പരിക്കുണ്ട്. മുഖത്തും നാക്കിനും ചെറിയ പരിക്കുകൾ ഉണ്ട്. ആനയെ മയക്ക്‌ വെടി വച്ചു മയക്കിയ ശേഷം ആണ് പരിശോധനകൾ നടത്തിയത്. തുടർന്ന് മരുന്നുകളും വച്ചു. ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെച്ച് ചികിൽ നൽകിയത്.വായിലും വയറ്റിലുമുള്ള മുറിവുകളാണ് ആനയുടെ അവശതയ്ക്ക് കാരണമെന്ന് സി.സി.എഫ്.ഒ. പി.പി.പ്രമോദ് പറഞ്ഞു. വേണ്ടിവന്നാൽ വിദഗ്ദ ചികിൽസ ഇനിയും ലഭ്യമാക്കാനാണ് അധികൃതരുടെ തീരുമാനം.

You might also like

-