യുവതിയെ മദ്യം നൽകി ഭർത്താവുൾപ്പെടെ ആറ് അംഗ സംഘം കൂട്ടബലാത്സംഗം ചെയതതായി പരാതി

കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്. സംഭവത്തിൽ ഭർത്താവിനെയും രണ്ട് സുഹൃത്തുക്കളെയും കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു

0

തിരുവനന്തപുരം: ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയതതായി പരാതി. കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്. സംഭവത്തിൽ ഭർത്താവിനെയും രണ്ട് സുഹൃത്തുക്കളെയും കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുരയിടത്തില്‍ വെച്ചുംപീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കിയിട്ടുള്ളത് .ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള യുവതിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു.

പോത്തൻകോടുള്ള ഭർത്താവിൻറെ വീട്ടിൽ നിന്നും വൈകിട്ട് നാലു മണിയോടെ യുവതിയെ പുതുക്കുറിച്ചി കടപ്പുറത്ത് എത്തിച്ചാണ് അക്രമം നടത്തിയത്. നിർബന്ധിച്ച് മദ്യം നൽകിയ ശേഷം ആറു പേരടങ്ങുന്ന സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. അക്രമികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് റോഡിലെത്തിയ യുവതി റോഡില്‍ കണ്ട വാഹനത്തിന് കൈകാണിച്ചു. വാഹനത്തില്‍ എത്തിയവരാണ് യുവതിയെ കണിയാപുരത്തെ വീട്ടിലെത്തിച്ചതും പൊലീസിനെ അറിയിച്ചതും. പൊലീസെത്തി യുവതിയെ ചിറയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ത്രീയുടെ ശരീരത്തില്‍ നിരവധി പരിക്കുകളും ഉണ്ട്.അക്രമത്തിന് നേതൃത്വം നൽകിയ ഭർത്താവ് ഉള്‍പ്പെടെ മൂന്ന് പേരാണ് ഇപ്പോൾ കസ്റ്റഡിയിലായത്. രണ്ടു പേരെ കൂടി തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചിട്ടുണ്ട്. രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തിരികെ വീട്ടിലെത്തിച്ചിട്ടുണ്ട്