കുർബാന ഏകീകരണത്തിൽ ബിഷപ് ആന്‍റണി കരിയലിന്‍റെ നിലപാടിനെതിരെ വിമർശനം ,സിറോ മലബാർ സഭ സിനഡ് ഇന്ന് മുതൽ

കുർബാന ഏകീകരണം എല്ലാ പള്ളികളിലും നടപ്പിലാക്കണമെന്ന മാർ ജോർജ് ആലഞ്ചേരിയുടെ കർശന നിർദേശം നിലനിൽക്കെയാണ് കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ സിനഡിന് തുടക്കമാവുന്നത്.

0

കൊച്ചി | സിറോ മലബാർ സഭയുടെ സിനഡ് ഇന്ന് മുതൽ സഭാ ആസ്ഥാനത്തു നടക്കും.കുർബാന ഏകീകരണത്തിൽ ബിഷപ് ആന്‍റണി കരിയലിന്‍റെ തീരുമാനം സിനഡിൽ ചർച്ചയാകും. ഈ മാസം 15ന് ആണ് സിനഡ് സമാപിക്കുക. പ്രതിഷേധത്തിനിടയിലും കുർബാന ഏകീകരണം എല്ലാ പള്ളികളിലും നടപ്പിലാക്കണമെന്ന മാർ ജോർജ് ആലഞ്ചേരിയുടെ കർശന നിർദേശം നിലനിൽക്കെയാണ് കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ സിനഡിന് തുടക്കമാവുന്നത്.

പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഏകീകരണ വിഷയത്തിൽ പള്ളികൾക്ക് ഇളവ് അനുവദിച്ച ബിഷപ് ആന്‍റണി കരിയിലിന്‍റെ തീരുമാനം യോഗത്തിൽ ചർച്ചയാകും. ഒപ്പം ഏകീകരണം നടപ്പാക്കിയപ്പോൾ ഉണ്ടായ പ്രായോഗിക പ്രശ്നങ്ങളും ചർച്ചയാകും. സഭയും സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ സിനഡിൽ ചർച്ച ചെയ്യുമെന്ന് സഭാ നേതൃത്വം അറിയിച്ചു . സഭാ ആസ്ഥാനം കാക്കനാട് നിന്നും കുറവിലങ്ങാട്ടേക്ക് മാറ്റണമെന്ന വിശ്വാസികളുടെ ആവശ്യവും ചർച്ചയായേക്കും. കോവിഡിനെ തുടർന്ന് കഴിഞ്ഞ മൂന്ന് സിനഡ് യോഗങ്ങളും ഓണ്‍ലൈനായാണ് നടന്നത്

You might also like

-