മാധ്യമങ്ങളോട് സംസാരിച്ചു സ്വ​പ്ന സു​രേ​ഷ് ക​ള്ള​പ​രാ​തി ന​ൽ​കി കു​ടു​ക്കാ​ൻ ശ്ര​മി​ച്ച എ​യ​ർ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ.

എ​യ​ർ ഇ​ന്ത്യ സാ​റ്റ്സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഷി​ബു​വി​നെ​തി​രെ വ്യാ​ജ ലൈം​ഗി​ക പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ൽ എ​യ​ർ ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ജേ​ക്ക​ബി​ന്‍റെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു സ്വ​പ്ന

0

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷ് ക​ള്ള​പ​രാ​തി ന​ൽ​കി കു​ടു​ക്കാ​ൻ ശ്ര​മി​ച്ച എ​യ​ർ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. എ​യ​ർ ഇ​ന്ത്യ സാ​റ്റ്സ് ജീ​വ​ന​ക്കാ​ര​നാ​യ എ​ൽ.​എ​സ്. സി​ബു​വി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.2016-ലാ​ണ് സ്വ​പ്ന സി​ബു​വി​നെ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ​യ​ർ ഇ​ന്ത്യ സാ​റ്റ്സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഷി​ബു​വി​നെ​തി​രെ വ്യാ​ജ ലൈം​ഗി​ക പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ൽ എ​യ​ർ ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ജേ​ക്ക​ബി​ന്‍റെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു സ്വ​പ്ന.

സാ​റ്റ്സി​ലെ ക്ര​മ​ക്കേ​ടി​നെ​തി​രെ സി​ബി​ഐ​ക്ക് ഉ​ൾ​പ്പെ​ടെ ഷി​ബു പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​യി​രു​ന്നു വ്യാ​ജ പ​രാ​തി ന​ൽ​കാ​ൻ കാ​ര​ണ​മാ​യ​ത്. എ​യ​ർ ഇ​ന്ത്യ സാ​റ്റ്സി​ലെ ജീ​വ​ന​ക്കാ​രെ​ന്ന പേ​രി​ൽ പ​തി​നാ​റോ​ളം വ​നി​ത​ക​ളെ സ്വ​പ്ന ഹാ​ജ​രാ​ക്കു​ക​യും ഇ​വ​രെ കൊ​ണ്ട് പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി. ബി​നോ​യ് ജേ​ക്ക​ബും പ്ര​തി​യാ​ണ്

-

You might also like

-