ഇന്ത്യൻ ഭൂമി ചൈന കടന്നു കയറിയതായി സമ്മതിച്ചു പ്രതിരിധ മന്ത്രാലയം, മോദിക്കെതിരെ വിമർശനവുമായി രാഹുൽ

പ്ര​ധാ​ന​മ​ന്ത്രി എ​ന്തി​നാ​ണ് ക​ള്ളം പ​റ​യു​ന്ന​തെ​ന്ന് രാ​ഹു​ല്‍ ചോദിച്ചു.മേ​യ് 17, 18 തീ​യ​തി​ക​ളി​ല്‍ കു​ഗ്രാം​ഗ് ന​ള (പ​ട്രോ​ളിം​ഗ് പോ​യി​ന്‍റ് 15 ന് ​സ​മീ​പം, ഗോ​ഗ്ര (പി​പി-17​എ), പാം​ഗോ​ഗ് ത​ടാ​ക​ത്തി​ന്‍റെ വ​ട​ക്ക​ന്‍ തീ​ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചൈ​നീ​സ് സേ​ന അ​തി​ക്ര​മി​ച്ചു ക​ട​ന്നു​വെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച​താ​യാ​ണ്

0

ഡൽഹി :ലഡാക് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റമുണ്ടായെന്ന് സമ്മതിച്ച് പ്രതിരോധമന്ത്രാലയം. കുഗ്രാങ് നാല, ഗോഗ്ര, പാംഗോങ് തടാകത്തിന്‍റെ വടക്കന്‍ തീരം എന്നീ മേഖലകളില്‍ മേയ് 17 –18 തിയതികളില്‍ കടന്നു കയറ്റമുണ്ടായെന്നാണ് പ്രതിരോധമന്ത്രാലയ രേഖയില്‍ പറയുന്നത്. എന്നാല്‍ ഗല്‍വാന്‍ താഴ്‍വരയിലെ സാഹചര്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. ആരും കടന്നു കയറിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നത്. ചൈനയുടെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയമായ പ്രകോപനം മൂലം കിഴക്കന്‍ ലഡാക്കിലെ സാഹചര്യം വഷളാണെന്നും പ്രതിരോധമന്ത്രാലയത്തിന്‍റെ രേഖയിലുണ്ട്. ഇന്ത്യയുടെയും ചൈനയുടെ സൈന്യം മുഖാമുഖം നില്‍ക്കുന്ന സ്ഥിതി നീണ്ടുപോയേക്കാം.

കര്‍ശനമായ നിരീക്ഷണവും കൃത്യമായ നടപടിയും വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി നുണ പറഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. വിഡിയോ സ്റ്റോറി കാണാം. അതിനിടെ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച രേഖ പ്രതിരോധ മന്ത്രാലയം വെബ്സൈറ്റിൽ നിന്ന് നീക്കി.

അതേസമയം വിഷയത്തിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ന്‍ പ്ര​ദേ​ശ​ത്ത് ചൈ​നീ​സ് സൈ​ന്യം ക​ട​ന്നു ക​യ​റി​യ​താ​യി പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചെ​ന്ന വാ​ര്‍​ത്ത പു​റ​ത്തുവ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ല്‍ ​ഗാ​ന്ധി വി​മ​ര്‍​ശ​നം അ​ഴി​ച്ചു​വി​ട്ട​ത്.

പ്ര​ധാ​ന​മ​ന്ത്രി എ​ന്തി​നാ​ണ് ക​ള്ളം പ​റ​യു​ന്ന​തെ​ന്ന് രാ​ഹു​ല്‍ ചോദിച്ചു.മേ​യ് 17, 18 തീ​യ​തി​ക​ളി​ല്‍ കു​ഗ്രാം​ഗ് ന​ള (പ​ട്രോ​ളിം​ഗ് പോ​യി​ന്‍റ് 15 ന് ​സ​മീ​പം, ഗോ​ഗ്ര (പി​പി-17​എ), പാം​ഗോ​ഗ് ത​ടാ​ക​ത്തി​ന്‍റെ വ​ട​ക്ക​ന്‍ തീ​ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചൈ​നീ​സ് സേ​ന അ​തി​ക്ര​മി​ച്ചു ക​ട​ന്നു​വെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച​താ​യാ​ണ് .റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഗാ​ൽ​വാൻ താ​ഴ്വ​ര​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന് മു​ൻ​പാ​ണ് ചൈ​നീ​സ് സൈ​ന്യം ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്. ജൂ​ൺ 20-നാ​ണ് 20 ഇ​ന്ത്യ​ൻ സൈ​നി​ക​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.