മുതിർന്ന സി പി ഐ എം നേതാവ് ശ്യാമൾ ചക്രബർത്തിയ്ക്ക് കോവിഡ് ബാധിച്ചു മരിച്ചു

പശ്ചിമ ബെംഗാളിലെ തൊഴിലാളി സംഘടനയുടെ മുതിർന്ന നേതാവായിരുന്നു. മൂന്ന് തവണ പശ്ചിമ ബംഗാളിലെ ഗതാഗത മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്

0

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ശ്യാമള്‍ ചക്രവര്‍ത്തി (76 )കോവിഡ് ബാധിച്ച് മരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചു ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദിവസങ്ങൾക്കു മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്യാമൾ ചക്രബർത്തിയ്ക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.
പശ്ചിമ ബെംഗാളിലെ തൊഴിലാളി സംഘടനയുടെ മുതിർന്ന നേതാവായിരുന്നു. മൂന്ന് തവണ പശ്ചിമ ബംഗാളിലെ ഗതാഗത മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2 തവണ രാജ്യസഭാ അംഗവുമായിരുന്നു. വൈറസ് ബാധിച്ച് ജൂലൈ 30 നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കമ്മ്യൂണിസ്റ്റ്‌ പാര്ടിയിലെത്തിയ ചക്രബർത്തി 1960ൽ പാർട്ടി അംഗമായി. 1981 മുതൽ നിരവധി തവണ പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്യാമൾ ചക്രബർത്തി രാജ്യസഭ അംഗവുമായിരുന്നു. നിര്യാണത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അനുശോചിച്ചു.
കോവിഡ് ബാധിച്ച് മരിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ പ്രധാന രാഷ്ട്രീയനേതാവാണ് ശ്യാമള്‍ ചക്രവര്‍ത്തി. തൃണമൂൽ കോൺഗ്രസ് എംഎൽഎ തമൊനാഷ് ഘോഷ് കോവിഡ് ബാധിതനായി മരിച്ചിരുന്നു.