നടിയെ ആക്രമിച്ച കേസില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കാണും

നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം നൽകാൻ സമയം നീട്ടിനൽകാനാകില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി

0

തിരുവനന്തപുരം | നടിയെ ആക്രമിച്ച കേസില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നാളെയോ മറ്റന്നാളോ ആയിരിക്കും കൂടിക്കാഴ്ച്ച. അന്വേഷണത്തിൽ സർക്കാരിനെതിരായ നടിയുടെ പരാതി വിവാദം ആയിരിക്കെ ആണ് കൂടിക്കാഴ്ച്ച. അതേസമയം, നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം നൽകാൻ സമയം നീട്ടിനൽകാനാകില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി.

സർക്കാറിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നുമായിരുന്നു അതിജീവിത ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ നടിയുടേത് അനാവശ്യ ആശങ്കയാണെന്നായിരുന്നു സർക്കാർ നിലപാട്. ഇരയെ വിശ്വാസത്തിലെടുത്താണ് ഇതുവരെ കേസ് നടത്തിയത്. സർക്കാറിനെതിരായ ആരോപണങ്ങൾ ഹർജിയിൽ നിന്ന് നീക്കണമെന്ന് ഡിജിപി കോടതിയിൽ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ കുറ്റപത്രം നൽകുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സമയപരിധി നീട്ടാൻ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ ഇന്ന് വ്യക്തമാക്കി.

-

You might also like

-