ഹിന്ദി ഹൃദയഭൂമിയിലെകോൺഗ്രസ്സ് വിജയം, രാഹുലിന്റെ ജനപ്രീതി വർധിച്ചതായി സർവ്വേ റിപ്പോർട്ടുകൾ

ദക്ഷിണേന്ത്യയില്‍ പലയിടത്തും മോദിയെക്കാള്‍ ജനകീയന്‍ രാഹുലാണെന്നും സര്‍വെയില്‍ പറയുന്നു. ടിവി 5 ന്യൂസ് നടത്തിയ സര്‍വെയില്‍ 41.3 ശതമാനം ആളുകള്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. എതിര്‍ത്തത് 35 ശതമാനം പേര്‍.

0

ഡൽഹി : അഞ്ചു സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിനുണ്ടായ വിജയം രാഹുൽ ഗാന്ധിയുടെ ഈമജ്‌ വർധിപ്പിച്ചുകോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഒന്നാം വാര്‍ഷികം പിന്നിടുമ്പോൾ ബിജെപിയുടെ നെഞ്ച് പിളര്‍ന്നായിരുന്നുഹിന്ദി ഹൃദയഭൂമിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ട തകര്‍ത്ത് കോണ്‍ഗ്രസ് കോൺഗ്രസ്സിന്റെ വിജയം രാഹുല്‍ ഗാന്ധി ശക്തനായ ഒരു നേതാവായി പരിവര്‍ത്തനപ്പെടുകയായിരുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യ പ്രദേശ് എന്നിവിടങ്ങളിലുള്ള നിയമസഭാ തിരഞ്ഞെടുപ്പ് വിജയം രാഹുലിനും കോണ്‍ഗ്രസിനും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് ശേക്ഷം നടന്ന അഭിപ്രായ സർവേയിൽ രാഹുലിന്റെ ജനപ്രീതിയിൽ വൻ കുതിച്ചുചാട്ടമാണുണ്ടായിട്ടുള്ളത് സീ വോട്ടര്‍, ലോക്‌നീതി സിഎസ്ഡിഎസ് സര്‍വെകളിലാണ് മോദി-രാഹുല്‍ അന്തരം കുറഞ്ഞു വരുന്നുവെന്ന് വ്യക്തമാക്കുന്നത്. സിഎസ്ഡിഎസ് സര്‍വേ പ്രകാരം 34 ശതമാനം പേര്‍ മോദി പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 24 ശതമാനം പേര്‍ രാഹുലിന്റെ പേരുപറഞ്ഞു. ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും രാഹുല്‍ തന്നെയാണ് ജനപ്രിയന്‍.

ദക്ഷിണേന്ത്യയില്‍ പലയിടത്തും മോദിയെക്കാള്‍ ജനകീയന്‍ രാഹുലാണെന്നും സര്‍വെയില്‍ പറയുന്നു. ടിവി 5 ന്യൂസ് നടത്തിയ സര്‍വെയില്‍ 41.3 ശതമാനം ആളുകള്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. എതിര്‍ത്തത് 35 ശതമാനം പേര്‍.

ഡിസംബര്‍ 16നാണ് കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയത്. അധ്യക്ഷ്യ ചുമതലയില്‍ വാര്‍ഷികാഘോഷം ബിജെപിയുടെ കരണത്തടിച്ചായി എന്നത് അദ്ദേഹത്തിന് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ മുഖം നല്‍കുകയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിയെയും ബിജെപിയെയും തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്.

സംഘപരിവാര്‍ നിലപാടുകളുള്ള മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹായത്താല്‍ ജനകീയനായ നേതാവ് എന്ന പേരെടുത്ത മോദിയെ അപേക്ഷിച്ച് രാഹുല്‍ ഗാന്ധിക്ക് എത്ര ജനകീയതയുണ്ടെന്നതില്‍ നടത്തിയ സര്‍വെ പുറത്ത് വന്നിരിക്കുകയാണ്. മോദിയും രാഹുലും തമ്മില്‍ ജനകീയതയുടെ കാര്യത്തിലുള്ള അന്തരം അതിവേഗം കുറഞ്ഞു വരുന്നതയാണ് സര്‍വെ റിപ്പോര്‍ട്ട്

തമിഴ്‌നാടില്‍ നടന്ന കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ ഡിഎംകെ നേതാവ് സ്റ്റാലിന്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കാം. അതേസമയം, ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെങ്കിലും വരുംദിനങ്ങള്‍ രാഹുലിന്റേത് കൂടിയാകുമെന്നതാണ് റിപ്പോര്‍ട്ടുകള്‍.

.കഴിഞ്ഞ വര്‍ഷം മുതല്‍ രാഹുല്‍ അതിവേഗ കുതിപ്പാണ് ജനകീയതയുടെ കാര്യത്തില്‍ നടത്തുന്നത്. മോദി പ്രഭാവത്തില്‍ നടന്ന ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ രാഹുലിനും കോണ്‍ഗ്രസിനും അടിതെറ്റിയിരുന്നു എന്നതൊഴിച്ചാല്‍ കളം പഠിച്ച രാഹുലിന് കഴിഞ്ഞ വര്‍ഷം മുതല്‍ ജനപ്രീതിയില്‍ വന്‍ വര്‍ദ്ധനയുണ്ടാകുന്നുണ്ടെന്നാണ് സര്‍വെ റിപ്പോര്‍ട്ടുകള്‍.