പുനരധിവാസകേന്ദ്രത്തിൽലൈംഗിക പീഡനം ; പതിനഞ്ചുകാരി ആത്മഹത്യക്ക് ശ്രമിച്ചു

തുടർച്ചയായി എതിർത്തിട്ടും ഫലമില്ലാതെ വന്നതോടെയാണ് 'എനിക്ക് നീതി വേണം' എന്ന് കൈയിലെഴുതിയശേഷം ഞരമ്പ് മുറിച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ  ശിവസാഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്  പെൺകുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു

0

ഗുവാഹത്തി: അഭയകേന്ദ്രം നടത്തിപ്പുകാരന്റെ തുടർച്ചയായുള്ള ലൈംഗിക പീഡനത്തിൽ മനംനൊന്ത് കൈയിലെ ഞരമ്പ് മുറിച്ച് പെൺകുട്ടി ആത്മഹത്യാശ്രമിച്ചു . അസമിലെ ശിവസാഗർ ജില്ലയിലെ സ്വപ്നാലയ പുനരധിവാസകേന്ദ്രത്തിൽ  ബുധനാഴ്ചയാണ് 15വയസുകാരി ജീവനൊടുക്കാൻ ശ്രമിച്ചത്. ജോയ്സാഗറിൽ പ്രവർത്തിക്കുന്ന പുനരധിവാസകേന്ദ്രത്തിൽ   കഴിഞ്ഞ കുറച്ചുവർഷങ്ങളായി  പെൺകുട്ടിയെ സ്ഥാപനം നടത്തുന്ന പരാഗ് ഗോസ്വാമിയാണ് എന്നയാൾ  നിരന്തരമായി ലൈംഗികമായി പീഡ‍ിപ്പിച്ചുവരുകയായിരുന്നു . തുടർച്ചയായി എതിർത്തിട്ടും ഫലമില്ലാതെ വന്നതോടെയാണ് ‘എനിക്ക് നീതി വേണം’ എന്ന് കൈയിലെഴുതിയശേഷം ഞരമ്പ് മുറിച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ  ശിവസാഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്  പെൺകുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു

പുനരധിവാസകേന്ദ്രം നടത്തിപ്പുകാരനായ ഗോസ്വാമിക്കെതിരെ സമാനമായ നിരവധി പരാതികൾ ഉയർന്നിരുന്നുവെങ്കിലും അദ്ദേഹം സ്വതന്ത്രനായി വിഹരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ സന്നദ്ധ സംഘടനയായ അഖ്യസേന അടക്കം ഗോസ്വാമിക്കെതിരെ പരാതികളുമായി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് വിചാരണഘട്ടത്തിലാണ്. രക്ഷപ്പെടാൻ ഒരുവഴിയും ഇല്ലാതെ വന്നതോടെയാണ് പെൺകുട്ടി കൈയിലെ ഞരമ്പ് മുറിച്ചത്. നാരങ്ങവെള്ളത്തിൽ മയങ്ങുന്നതിനുള്ള മരുന്ന് കലർത്തി പെൺകുട്ടിക്ക് നൽകിയശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുനരധിവാസകേന്ദ്രത്തിലെ നിരവധി പെൺകുട്ടികളെ ഇയാൾ നിരന്തരം  ലൈംഗിക മായി പിടിപ്പിച്ചുവരുന്നതായും  പരാതിയുണ്ട്