സനലിന്റെ ഭാര്യയെ മന്ത്രിഎം എം മണി അവഹേളിച്ചതായി പരാതി , ആരോപണം നിക്ഷേധിച്ച മന്ത്രി

നെയ്യാറ്റിൻകരയിൽ കൊലപ്പെട്ട സനലിന്റെ ഭാര്യ വിജിയെ അവഹേളിച്ചട്ടില്ലെന്ന് മന്ത്രി എംഎം മണി പറഞ്ഞു. താൻ ആരെയും വേദനിപ്പിച്ചിട്ടില്ല. വിജി ഫോൺ വിളിച്ചപ്പോൾ കാര്യങ്ങൾ അന്വേഷിക്കാമെന്നാണ് പറഞ്ഞതെന്നും

0

തിരുവനന്തപുരം: മന്ത്രി എം.എം മണി അവഹേളിച്ചതായി നെയ്യാറ്റിൻകരയിൽ കൊലപ്പെട്ടുത്തിയ സനലിന്റെ ഭാര്യ വിജി. ഒരു മാസം കൊണ്ട് ജോലി തരാൻ എടുത്തു വെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെങ്കിൽ സമരം കിടക്കാതെ മുഖ്യമന്ത്രിയെ കാണണമെന്നുമാണ് വിജി ഫോണിൽ വിളിച്ചപ്പോഴുള്ള മന്ത്രിയുടെ പ്രതികരണം.മെന്ന് സനല്കുമാറിന്റെ ഭാര്യാ ആരോപിക്കുന്നു
സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്‍റെ ഭാഗമായി ഫോണില്‍ വിളിച്ചപ്പോളാണ് മന്ത്രി എങ്ങനെ പ്രതികരിച്ചതെന്നും അവർ പറഞ്ഞു

സനൽ കുമാറിന്‍റെ മരണത്തെ തുടർന്ന് സർക്കാർ വാഗ്ദാനം നൽകിയ ജോലിയും നഷ്ടപരിഹാരവും ലഭിക്കാത്തതിനെ തുടര്‍ന്ന് വിജി സെക്രട്ടേറിയറ്റിന് മുമ്പില്‍ നടത്തുന്ന സമരം ഇത് പത്താം ദിവസമെത്തി നില്‍ക്കുകയാണ്. സർക്കാർ സഹായമുണ്ടാകാത്ത സാഹചര്യത്തിലാണ് മന്ത്രിമാരെ വിജിയും സമര സമിതി പ്രവർത്തകരും നേരിട്ട് ഫോണിൽ വിളിക്കാൻ തുടങ്ങിയത്. മറ്റു മന്ത്രിമാരെ വിളിച്ചെങ്കിലും ഫോണെടുത്തത് മന്ത്രി മണി മാത്രമാണ്.

എന്നാൽ, നെയ്യാറ്റിൻകരയിൽ കൊലപ്പെട്ട സനലിന്റെ ഭാര്യ വിജിയെ അവഹേളിച്ചട്ടില്ലെന്ന് മന്ത്രി എംഎം മണി പറഞ്ഞു. താൻ ആരെയും വേദനിപ്പിച്ചിട്ടില്ല. വിജി ഫോൺ വിളിച്ചപ്പോൾ കാര്യങ്ങൾ അന്വേഷിക്കാമെന്നാണ് പറഞ്ഞതെന്നും മന്ത്രി ഇന്ത്യ വിഷൻ മിഡിയയോട് പറഞ്ഞു ഇതുസംബന്ധിച്ച മന്ത്രിയുടെ വിശദികരണം മന്ത്രി തന്റെ ഫേസ് ബുക്കിൽ വിശദമാക്കിയിട്ടുണ്ട്

മന്ത്രി എം എം മാണിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മരണപ്പെട്ട സനൽ കുമാറിന്റെ ഭാര്യ ശ്രീമതി വിജി എന്നെ ഫോണിൽ വിളിച്ച്‌ ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരക്കിയിരുന്നു. കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാമെന്ന് പറഞ്ഞു. അപേക്ഷ നൽകിയതിന്റെ തുടർ നടപടികളെക്കുറിച്ച് അന്വേഷിക്കാതെ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്നത് ശരിയാണോയെന്നും, സമരത്തിന് മുൻപ് മുഖ്യമന്ത്രിയെയും, തിരുവനന്തപുരത്തു നിന്നുള്ള മന്ത്രിയെന്ന നിലയിൽ ശ്രീ. കടകംപള്ളി സുരേന്ദ്രനെയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചോയെന്നും അന്വേഷിച്ചു. ആരുടെയെങ്കിലും തോന്ന്യവാസത്തിന്റെ ഭാഗമായി സമരത്തിന് ഇരിക്കാതെ തുടർനടപടികൾ അന്വേഷിക്കണമെന്നും, നടപടിക്രമങ്ങൾ പാലിച്ച്‌ അർഹമായ സഹായം ലഭിക്കുമെന്നുമാണ് ഞാൻ പറഞ്ഞത്. ശ്രീമതി വിജി വിളിച്ചതിനു പിന്നാലെ വിജിയുടെ പിതാവും ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹത്തോടും ഇക്കാര്യങ്ങൾ സൂചിപ്പിച്ചു. അല്ലാതെ വാർത്തകളിൽ പറയുംപോലെ ആരെയും വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ല. മറിച്ചുള്ള പ്രചാരണം തെറ്റാണ്. ആരൊക്കെ എന്തൊക്കെ വിവാദങ്ങൾ ഉണ്ടാക്കിയാലും ശ്രീമതി വിജിയോട് പറഞ്ഞിരുന്നതുപോലെ അർഹമായ സഹായം ലഭിക്കുന്നതിന് എന്നാൽ കഴിയുന്നതെല്ലാം ചെയ്യും.

അർഹരായവർക്ക് സഹായങ്ങൾ നൽകുന്നതിൽ ഈ സർക്കാരിന് ഒരു മടിയുമില്ല. നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് സഹായം കിട്ടുകതന്നെ ചെയ്യും. മറ്റുള്ളവരുടെ പ്രേരണയിലോ, തെറ്റിദ്ധാരണയിലോ സമരത്തിന് ഇറങ്ങുന്നവർ അതിൽനിന്ന് പിന്മാറിസർക്കാരിനെ വിശ്വാസത്തിലെടുക്കുകയാണ് ചെയ്യേണ്ടത്.