സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡേ ഇന്ന് വിരമിക്കും എൻ.വി.രമണ പുതിയ ചീഫ് ജസ്റ്റിസ്

അയോദ്ധ്യാ വിധിയും കേരളത്തിലെ ശബരിമല വിധി പ്രഖ്യാപിക്കേണ്ട ബഞ്ച് വിപുലീകരിക്കണമെന്ന വിഷയത്തിലും തീരുമാനം എടുത്തത് ബോബ്്‌ഡേയുടെ ബഞ്ചാണ്.

0

ഡൽഹി: ഇന്ത്യയുടെ 47-ാംമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചുമതലയിൽ നിന്ന് എസ്.എ.ബോബ്‌ഡേ ഇന്ന് വിരമിക്കും. ഇന്ത്യയുടെ 47-ാംമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി സേവനകാലാവധി പൂർത്തിയാക്കിയാണ് ബോബ്‌ഡേ പടിയിറങ്ങുന്നത്. ഇന്ന് പരിഗണിക്കേണ്ട കൊറോണ ദേശീയ മാനദണ്ഡങ്ങൾ പാലിക്കേണ്ട വിഷയങ്ങളുടെ ഹർജികളാണ് അവസാനമായി കേൾക്കുക എന്നാണ് കോടതി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തുടർന്ന് നടക്കുന്ന യാത്ര അയപ്പ് യോഗം കൊറോണ നിയന്ത്രണങ്ങളുള്ളതിനാൽ വീഡിയോ കോൺഫറൻസായി നടക്കുമെന്ന് സുപ്രീം കോടതി അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം അറിയിച്ചു. അയോദ്ധ്യാ വിധിയും കേരളത്തിലെ ശബരിമല വിധി പ്രഖ്യാപിക്കേണ്ട ബഞ്ച് വിപുലീകരിക്കണമെന്ന വിഷയത്തിലും തീരുമാനം എടുത്തത് ബോബ്്‌ഡേയുടെ ബഞ്ചാണ്.

48-ാമത് മുഖ്യ ന്യായാധിപനായി എൻ.വി.രമണയാണ് ചുമതലയേൽക്കുന്നത്. നിലവിലെ ചീഫ്ജസ്റ്റിസ് അടുത്തയാളെ നാമനിർദ്ദേശം ചെയ്യുകയും തുടർന്ന് രാഷ്ട്രപതി ആ തീരുമാനം അംഗീകരിക്കുകയും ചെയ്യും എന്നതാണ് സുപ്രീംകോടതിയുടെ കീഴ്‌വഴക്കം. ഏപ്രിൽ 6-ാം തീയതി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രമണയുടെ നാമനിർദ്ദേശം അംഗീകരിച്ചുകൊണ്ട് ഉത്തരവായി. എൻ.വി. രമണ നാളെ ചുതലയേൽക്കുമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് അറിയിച്ചു. രാഷ്ട്രപതി ഭവനിൽ വളരെ ചുരുങ്ങിയ അംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരിക്കും എൻ.വി.രമണയുടെ സത്യപ്രതിജ്ഞ നടക്കുക.

You might also like

-