മഹാരാഷ്​ട്രയിൽ കോവിഡ്​ ആശുപത്രിയിൽ തീപിടിത്തം 13 പേർ മരിച്ചു

മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞുവെന്നാണ്​ റിപ്പോർട്ട്​.

0

മുംബൈ :മഹാരാഷ്​ട്രയിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 പേർ മരിച്ചു. മഹാരാഷ്ട്ര വസായിയിലെ കോവിഡ് ആശുപത്രിയിലാണ് അപകടമുണ്ടായത്. പാൽഘർ ജില്ലയിലെ വിരാറിലെ വിജയ്​ വല്ലഭ്​ കോവിഡ്​ ആശുപത്രിയിലായിരുന്നു തീപിടിത്തം.രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞുവെന്നാണ്​ റിപ്പോർട്ട്​. അതേസമയം, ആശുപത്രിയിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന്​ റിപ്പോർട്ടുകളുണ്ട്​. ആകെ ഉണ്ടായിരുന്ന ചില ഉപകരണങ്ങൾ പ്രവർത്തനരഹിതമായിരുന്നുവെന്ന്​  റിപ്പോർട്ടുണ്ട് . കോവിഡിന്‍റെ രണ്ടാം വ്യാപനം അതിതീവ്രമായാണ്​ മഹാരാഷ്​ട്രയിൽ തുടരുന്നത്​. ഏകദേശം, 67,000 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കോവിഡ്​ സ്ഥിരീകരിച്ചത്