പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി(പോൺ താരം )സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‍തു

ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ചോദ്യം ചെയ്തത്

0

കൊച്ചി :പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി(പോൺ താരം )സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‍തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ചോദ്യം ചെയ്തത്.പെരുമ്പാവൂർ സ്വദേശി ഷിയാസിന്‍റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നടപടി. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

കരഞ്ജിത്ത് കൗർ വോഹൃ എന്ന സണ്ണി ലിയോൻ മുൻകാലങ്ങളിൽ ചില പ്രായപൂർത്തി ആയവർക്ക് വേണ്ടി മാത്രമുള്ള ‘A'( പോൺ )സർട്ടിഫിക്കറ്റുള്ള ചിത്രങ്ങളിൽ നായികയായി അഭിനയിച്ച സണ്ണി ലിയോണി അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ്. കേരൻ മൽഹോത്ര എന്ന പേരിലും ഇവർ ചില വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പെന്ത്ഹൗസ് മാഗസിന് 2003-ൽ സണ്ണി ലിയോണിയെ പെന്തോൻ പെറ്റ്സ് ഓഫ് ഇയറായി തിരഞ്ഞെടുത്തിരുന്നു. മികച്ച പോൺ സ്റ്റാറിനുള്ള പല പുരസ്‌ക്കാരങ്ങളും അവർ നേടിയിട്ടുണ്ട്. 2010 ൽ 12 പ്രധാന പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള ചലച്ചിത്ര അഭിനേതാക്കളിൽ നിന്ന് തിരഞ്ഞെടുത്ത സണ്ണി ലിയോണി വിവിഡ് എന്റർടൈമിന്റെ അഭിനേത്രിയായി കരാർ വ്യവസ്ഥയിൽ പ്രവർത്തിച്ചിട്ടുണ്ട്.

സണ്ണി ലിയോണി സ്വതന്ത്രയായി അനേകം പരിപാടികളിലും, വേദികളിലും, സിനിമകളിലും, ടെലിവിഷൻ പരിപാടികളിലും നിറസാനിധ്യം അറിയിച്ചിട്ടുണ്ട്. 2005ൽ തന്റെ പ്രവർത്തനത്തിലൂടെ അഭിനയ രംഗത്ത് മുഖ്യധാരയിലെത്തി. അതിലൂടെ MTV ഇന്ത്യയുടെ റെഡ് കാർപ്പെറ്റ് റിപ്പോർട്ടിലും ഇവർ ഇടം നേടി. 2011 ൽ ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിൽകൂടി ഇന്ത്യൻ റിയാലിറ്റി ഷോയിലും തുടർന്ന് ഇന്ത്യൻ സിനിമ രംഗത്തും എത്തി. സ്പ്ലിറ്റ് വില്ല എന്ന റിയാറ്റിഷോയുടെ അവതാരകയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

പൂജ ബട്ടിന്റെ ജിസം-2 എന്ന പ്രായപൂർത്തി ആയവർക്ക് വേണ്ടി മാത്രമുള്ള ത്രില്ലർ സിനിമയിലൂടെ 2012ൽ ഇവർ ബോളിവുഡിൽ തന്റെ അരങ്ങേറ്റം നടത്തി. പിന്നീട് 2013 ൽ ജാക്‌പോട്ട്, 2014 ൽ റാങ്കിനി എം.എം.എസ്-2, 2015 ൽ ഏക് പെഹലി ലീല എന്നീ സൂപ്പർ ചിത്രങ്ങൾ 4 വർഷം കൊണ്ട് ഇന്ത്യൻ സിനിമ രംഗത്ത് ചരിത്രങ്ങളെഴുതി.