ധീരജിൻ്റെ കൊലപാതകക്കേസ് പ്രതികളായ കോൺഗ്രസ് ഗുണ്ടകളെ രക്ഷപ്പെടുത്താൻ പരസ്യമായി രംഗത്ത് വന്ന സുധാകരനെ അറസ്റ്റ് ചെയ്യണം: സലീം മടവൂർ

പ്രതികളെ  രക്ഷപ്പെടുത്താൻ കരുതിക്കൂട്ടി ഗൂഢാലോചന മെനയുകയാണ്.  പരസ്യമായി അന്വേഷണം വഴിതെറ്റിക്കാനും തെളിവ് നശിപ്പിക്കാനും കോൺഗ്രസുകാരായ പ്രതികളെ രക്ഷിക്കാനുമാണ് സുധാകരൻ ശ്രമിച്ചത്

0

കോഴിക്കോട് | ഇടുക്കിയിൽ ധീരജിൻ്റെ കൊലപാതകക്കേസ് പ്രതികളായ കോൺഗ്രസ് ഗുണ്ടകളെ രക്ഷപ്പെടുത്താൻ പരസ്യമായി രംഗത്ത് വന്ന കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരനെ അറസ്റ്റ് ചെയ്യണമെന്ന് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നിൽ എം.എം.മണിയും രാജേന്ദ്രനും തമ്മിലുള്ള തർക്കമാണെന്ന പച്ച നുണ പ്രചരിപ്പിച്ച സുധാകരൻ താൻ കത്തിയും ബോംബുമെടുക്കാൻ പ്രലോഭിപ്പിച്ച  പ്രതികളെ  രക്ഷപ്പെടുത്താൻ കരുതിക്കൂട്ടി ഗൂഢാലോചന മെനയുകയാണ്.  പരസ്യമായി അന്വേഷണം വഴിതെറ്റിക്കാനും തെളിവ് നശിപ്പിക്കാനും കോൺഗ്രസുകാരായ പ്രതികളെ രക്ഷിക്കാനുമാണ് സുധാകരൻ ശ്രമിച്ചത് . സുധാകരനെ അറസ്റ്റ് ചെയ്‌ത് ചോദ്യം ചെയ്യാൻ പോലീസ് തയാറാവണം. സുധാകരൻ്റെ വ്യാജ പ്രചരണത്തിൻ്റെ നിഗൂഢലക്ഷ്യം പൊതുജന സമക്ഷം വെളിച്ചത്തു കൊണ്ടുവരണം. ഗാന്ധിജിയുടെ പൈതൃകം അവകാശപ്പെടുന്ന പാർട്ടി കൊലയാളികളെ വളർത്തി വിടരുത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതാണ് കേരളത്തിലെ കോൺഗ്രസിൻ്റെ അവസ്ഥ .അതിപ്പോൾ കേരള പ്രദേശ് ക്രിമിനൽ കോൺഗ്രസ്സായി അധ:പതിച്ചതായും
സലീം മടവൂർ പറഞ്ഞു .

-

You might also like

-