സഹോദരനുമായി വഴക്കിട്ട 12 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വയനാട് മേപ്പാടിയിലാണ് സംഭവം. കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരൻ രാധ ദമ്പതികളുടെ മകൻ ശ്രീനന്ദു (12) ആണ് മരിച്ചത്

0

വയനാട്: സഹോദരനുമായി വഴക്കിട്ട 12 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടിയിലാണ് സംഭവം. കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരൻ രാധ ദമ്പതികളുടെ മകൻ ശ്രീനന്ദു (12) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെ കോളനിക്ക് സമീപത്തെ മരത്തിൽ തൂങ്ങി നിൽക്കുന്നനിലയിലാണ് കണ്ടെത്തിയത്. നേരത്തെ മിഠായി പങ്കുവെക്കുന്നതിനെ ചൊല്ലി സഹോദരനുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് വൈകിട്ടോടെ ശ്രീ നന്ദുവിനെ കോളനിക്ക് സമീപത്തുള്ള മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിെച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഇന്ന് പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

You might also like

-