അട്ടപ്പാടിയിലെ ആദിവാസിക്ക് വീട് നിർമ്മിച്ചതിൽ അഴിമതി ആർ.ഡി.എസിനെതിരെ സംസ്ഥാന എസ്.സി-എസ്.ടി കമ്മീഷൻ കേസ്

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ എസ് കൃഷ്ണകുമാറായിരുന്നു 2017 മുതൽ ആറു മാസം മുമ്പു വരെ പ്രസിഡന്‍റ്. പിന്നീട് സന്യാസി ആത്മ നമ്പിയായി പ്രസിഡന്‍റ് എന്നാണ് നിലവിലെ നേതൃത്വം അവകാശപ്പെടുന്നത്. വൈസ് പ്രസിഡന്‍റ് കെ ജി വേണുഗോപാൽ മുൻ ആർഎസ്എസ് നേതാവ്. ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ബിജു കൃഷ്ണൻ പ്രൊജക്ട് ഡയറക്ടർ. പ്രൊജക്ട് കോഡിനേറ്ററായി പ്രവർത്തിക്കുന്ന ഷൈജു ശിവരാമൻ തദ്ദേശ തെരഞ്ഞെടുപ്പിൽ അട്ടപ്പാടി ബ്ലോക്കിൽ നിന്ന് ബിജെപി സ്ഥാനാർഥിയായിരുന്നു.

0

പാലക്കാട് |സ്വര്ണക്കടത്തു പ്രതി സ്വപ്‍ന സുരേഷ് ജോലിയിൽ പ്രവേശിപ്പിച്ച എച്ച്.ആർ.ഡി.എസിനെതിരെ സംസ്ഥാന എസ്.സി-എസ്.ടി കമ്മീഷൻ കേസ് എടുത്തു. അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചതിനാണ് കേസെടുത്തത്.അട്ടപ്പാടിയിൽ ആദിവാസികൾക്കായി എച്ച്.ആർ.ഡി. എസ് നിരവധി വീടുകളാണ് നിർമ്മിച്ചിട്ടുള്ളത്. ഗുണനിലവാരമില്ലാത്ത വീടുകളാണ് നിർമ്മിച്ചതെന്ന പരാതിയിലാണ് എസ്.എസ്.ടി കമ്മീഷൻ കേസ് എടുത്തത്. എച്ച്.ആർ.ഡി.എസ് നിർമ്മിച്ച വീടുകൾ സുരക്ഷിതമല്ലെന്നും, വന്യമൃഗ ആക്രമണത്തിൽ വീടുകൾ തകരാൻ സാധ്യതയുണ്ടെന്നും ഷൊളയൂർ പഞ്ചായത്തിലെ എഞ്ചിനിയർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ പാടില്ലെന്നിരിക്കെ ഔഷധകൃഷിക്കായി ആദിവാസി ഭൂമി പാട്ടത്തിനെടുത്തിട്ടുമുണ്ട്. ഈ കാര്യവും കമ്മീഷൻ പരിശോധിക്കും. എച്ച്.ആർ.ഡി.എസിനെ കുറിച്ചുള്ള പരാതികളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ കലക്ടറോടും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

മുൻ ആർഎസ്എസ് നേതാവ് കെ ജി വേണുഗോപാൽ, ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന ബിജു കൃഷ്ണൻ, ബിജെപി നേതാവ് എസ് കൃഷ്ണകുമാർ എന്നിവരാണ് എച്ച്ആർഡിഎസ്സിന്‍റെ തലപ്പത്തുള്ളർ . സെക്രട്ടറി അജി കൃഷ്ണൻ മുൻ എസ്എഫ്ഐ നേതാവാണ്. ഹൈറേഞ്ച് റൂറൽ ഡവലപ്മെന്‍റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ്സ് കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. 1995-ൽ രൂപീകൃതമായ സംഘടനയുടെ തലപ്പത്തുള്ളവരിൽ ഭൂരിപക്ഷവും സംഘപരിവാർ സംഘടനകളുമായി ബന്ധമുള്ളവരാണ്.

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ എസ് കൃഷ്ണകുമാറായിരുന്നു 2017 മുതൽ ആറു മാസം മുമ്പു വരെ പ്രസിഡന്‍റ്. പിന്നീട് സന്യാസി ആത്മ നമ്പിയായി പ്രസിഡന്‍റ് എന്നാണ് നിലവിലെ നേതൃത്വം അവകാശപ്പെടുന്നത്. വൈസ് പ്രസിഡന്‍റ് കെ ജി വേണുഗോപാൽ മുൻ ആർഎസ്എസ് നേതാവ്. ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ബിജു കൃഷ്ണൻ പ്രൊജക്ട് ഡയറക്ടർ. പ്രൊജക്ട് കോഡിനേറ്ററായി പ്രവർത്തിക്കുന്ന ഷൈജു ശിവരാമൻ തദ്ദേശ തെരഞ്ഞെടുപ്പിൽ അട്ടപ്പാടി ബ്ലോക്കിൽ നിന്ന് ബിജെപി സ്ഥാനാർഥിയായിരുന്നു. മുൻ സിപിഎം നേതാക്കളും എച്ച്ആർഡിഎസ്സിന്‍റെ തലപ്പത്തുണ്ട്. ഫൗണ്ടർ സെക്രട്ടറി അജി കൃഷ്ണൻ മുൻ എസ്എഫ്ഐ നേതാവ്‌. ചീഫ് പ്രൊജക്ട് കോഡിനേറ്റർ ജോയ് മാത്യു സിപിഎം മേലുകാവ് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

-

You might also like

-